എംജിയിൽ രാജ്യാന്തര ജലസമ്മേളനത്തിന് തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

എംജിയിൽ രാജ്യാന്തര ജലസമ്മേളനത്തിന് തുടക്കം

കോട്ടയം
ലോകം നേരിടുന്ന ജലമലിനീകരണ ഭീഷണിയും ജലശുദ്ധീകരണത്തിനുള്ള നൂതനശാസ്ത്രീയ കണ്ടുപിടിത്തങ്ങളും ചർച്ചചെയ്യുന്ന രാജ്യാന്തര ജലസമ്മേളനം എംജി സർവകലാശാലയിൽ ആരംഭിച്ചു. ജലശുദ്ധീകരണത്തിന് ചെലവുകുറഞ്ഞ ശാസ്ത്രീയരീതികൾ കണ്ടുപിടിക്കണമെന്ന് ജലസമ്മേളനം ഉദ്ഘാടനം ചെയ്ത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു.
   സ്‌കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സ് സെമിനാർ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പരിസ്ഥിതി പഠന-സുസ്ഥിര വികസന കേന്ദ്രം മേധാവി പ്രൊഫ. എ പി തോമസ് അധ്യക്ഷനായി. സമ്മേളന വിവരപുസ്തകത്തിന്റെ പ്രകാശനം സിൻഡിക്കറ്റംഗം പ്രൊഫ. കെ ജയചന്ദ്രൻ നിർവഹിച്ചു. എൻവയോൺമെന്റൽ സയൻസസ് ഡയറക്ടർ പ്രൊഫ. ഇ വി രാമസ്വാമി, പ്രൊഫ. സി ടി അരവിന്ദകുമാർ എന്നിവർ സംസാരിച്ചു.
  ജലത്തിലെ കീടനാശിനികൾ, രാസ-ജൈവ മാലിന്യങ്ങൾ എന്നിവയെ കൃത്യമായും ഏളുപ്പത്തിലും തിരിച്ചറിയുന്നതിന് ജലതന്മാത്രകളുടെ ഘടന വിലയിരുത്തിയുള്ള ശാസ്ത്രീയ പഠനരീതിയാണ് ഉത്തമമെന്ന് പ്രമുഖ ശാസ്ത്രജ്ഞനും നോർവീജിയൻ സർവകലാശാലയിലെ പ്രൊഫസറുമായ റൊലൻഡ് കല്ലെൻബോൺ പറഞ്ഞു. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
  സർവകലാശാല എൺവയൺമെന്റൽ സയൻസസും പരിസ്ഥിതി പഠന-സുസ്ഥിര വികസന കേന്ദ്രവും ഇന്റർ യൂണിവേഴ്‌സിറ്റി ഇൻട്രുമെന്റേഷൻ സെന്ററും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. തിങ്കളാഴ‌്ച വരെ നടക്കുന്ന സമ്മേളനത്തിൽ അമേരിക്ക, ഇസ്രയേൽ, ജർമനി, ഫ്രാൻസ്, സ്‌പെയിൻ, ടുണീഷ്യ, ഓസ്‌ട്രേലിയ, സൗദി അറേബ്യ, ബ്രസീൽ, സ്ലൊവേനിയ, നോർവേ, തായ്‌ലൻഡ്, ബ്രിട്ടൻ, ജപ്പാൻ, മലേഷ്യ, ഓസ്ട്രിയ, കാനഡ എന്നിവിടങ്ങളിൽനിന്ന് ശാസ്ത്രജ്ഞരും ഗവേഷകരും പ്രതിനിധികളുമായി 250 പേർ പങ്കെടുക്കുന്നുണ്ട‌്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2RLWvNg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages