പുസ‌്തകചെപ്പ‌്: വീട്ടിലൊതുങ്ങിയ ഭിന്നശേഷികുട്ടികൾക്ക‌് ഇനി വായനാവസന്തം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

പുസ‌്തകചെപ്പ‌്: വീട്ടിലൊതുങ്ങിയ ഭിന്നശേഷികുട്ടികൾക്ക‌് ഇനി വായനാവസന്തം

മലപ്പുറം
ശാരീരിക വൈകല്യങ്ങളാൽ സ‌്കൂളിൽ പോകാനാകാതെ നാലുചുവരുകൾക്കിടയിൽ കഴിഞ്ഞുകൂടുന്നവർക്കും പഠിക്കാനും വായിക്കാനുമുള്ള  ആഗ്രഹമുണ്ടെങ്കിൽ പുറത്തുപറയാൻ മടിവേണ്ട. കുരുന്നുകളുടെ ഇത്തരത്തിലുള്ള ആഗ്രഹം സഫലമാക്കാൻ ഒരു അലമാരയും നിറയെ പുസ‌്തകങ്ങളും കിടപ്പുമുറിയിൽ ഒരുക്കുന്ന പുസ‌്തകചെപ്പുമായി മലപ്പുറം ബിആർസി രംഗത്ത‌്. ബിആർസി പരിധിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ, സ‌്കൂളിലോ മറ്റ‌് പരിശീലന കേന്ദ്രങ്ങളിലോ പോകാനാതെ വീട്ടിൽതന്നെ കഴിച്ചുകൂട്ടുന്ന 57 ഭിന്നശേഷി കുട്ടികൾക്കാണ‌്  തുടക്കത്തിൽ വായനയുടെ വസന്തമൊരുക്കുന്നത‌്. കിടന്ന കിടപ്പിൽ കഴിയുന്നവർക്ക‌് വായിക്കാൻ അസൗകര്യമുണ്ടെങ്കിൽ  രക്ഷിതാക്കളോ  അടുത്ത ബന്ധുക്കളോ  പുസ‌്തകം വായിച്ച‌് കേൾപ്പിക്കണമെന്ന നിർദേശവും പദ്ധതിയിലുണ്ട‌്.
ഒരു വിദ്യാർഥിക്ക‌് അലമാരയും പുസ‌്തകവുമുൾപ്പെടെ 20,000 രൂപ ചെലവുവരുന്ന രീതിയിലാണ‌് പുസ‌്തകചെപ്പ‌് നടപ്പാക്കുന്നത‌്. ഇതിനാവശ്യമായ തുകയും പുസ‌്തകങ്ങളും വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും സഹായമായി സ്വീകരിക്കും. ഒപ്പം പുസ‌്തകങ്ങൾ സൗജന്യമായോ, സൗജന്യ നിരക്കിലോ ലഭ്യമാകാൻ പ്രസാധകരെയും സമീപിക്കും. തുടക്കത്തിൽ പരിശോധനയിൽ കണ്ടെത്തിയ ഭിന്നശേഷി വിദ്യാർഥികളെയാണ‌് പുസ‌്തകചെപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളൂവെങ്കിലും  ബിആർസി പരിധിയിൽ ഇടംനേടാത്തവരുണ്ടൈങ്കിൽ അവരെയും പരിഗണിക്കുമെന്ന‌്  ബ്ലോക്ക‌് പ്രോഗ്രാം ഓഫീസർ ടോമി മാത്യു പറഞ്ഞു.
 ബിആർസി നേതൃത്വത്തിൽ പരിധിയിലെ മുഴുവൻ പഞ്ചായത്തുകളിലെയും കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ കണക്കെടുത്തു. തുടർന്ന‌് ഓരോരുത്തരേയും സന്ദർശിച്ചാണ‌് ഇവരുടെ ആഗ്രഹങ്ങൾ കുറിച്ചെടുത്തത‌്. ലൈബ്രറിക്ക‌് പുറമെ  ലാപ‌്ടോപ‌്, ചിത്രരചന പരിശീലിപ്പിക്കാൻ സഹായി തുടങ്ങിയവയെല്ലാം നിറവേറ്റപ്പെടേണ്ട ആഗ്രഹങ്ങളാണ‌്. പരിശീലകരെ ബിആർസിതന്നെ അനുവദിക്കുകയും മറ്റുള്ളവ സംഘടിപ്പിച്ച‌് വിതരണംചെയ്യാനുമാണ‌് ധാരണ.



from Kerala || Deshabhimani ​Online ​News https://ift.tt/2QkwvvS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages