‘പാഠം ഒന്ന‌്: ആർത്തവം’: സംസ്ഥാന ശിൽപ്പശാല 16ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

‘പാഠം ഒന്ന‌്: ആർത്തവം’: സംസ്ഥാന ശിൽപ്പശാല 16ന‌്

തൃശൂർ
‘പാഠം ഒന്ന്: ആർത്തവം’ എന്ന പേരിൽ കേരള ശാസ‌്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ആർത്തവ അന്ധവിശ്വാസങ്ങൾക്കെതിരെ ജനു. ഒന്നുമുതൽ മാർച്ച‌് എട്ടുവരെ ബഹുജന ക്യാമ്പയിൻ നടത്തും. ഇതിന്റെ ഭാഗമായി 16ന‌് തൃശൂരിൽ സംസ്ഥാന ശിൽപ്പശാല സംഘടിപ്പിക്കും. ആർത്തവത്തിന്റെ ശാസ്ത്രം, ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ, തെറ്റിദ്ധാരണകൾ, അനാചാരങ്ങൾ, ആർത്തവത്തെ സംബന്ധിച്ച  സാമൂഹ്യ സാംസ്കാരിക ധാരണകളുടെ ചരിത്രം, വർത്തമാനം എന്നിവ ഉൾക്കൊള്ളുന്ന ബഹുജന ശാസ‌്ത്രാവബോധ ക്ലാസുകളാണ‌് ക്യാമ്പയിനിൽ നടത്തുക.

സംസ്ഥാന ശിൽപ്പശാല 16ന് തൃശൂർ–-ഗുരുവായൂർ റോഡിലുള്ള ‘പരിസരകേന്ദ്ര’ത്തിൽ നടക്കും.  ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും ശാസ്ത്രാധ്യാപകരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന ക്ലാസുകൾക്കുള്ള സംസ്ഥാന ശിൽപ്പശാലയാണിത‌്. സ്കൂൾതലം മുതൽ അയൽക്കൂട്ടങ്ങൾ വരെ സംവദിക്കേണ്ടതിനാവശ്യമായ  പ്രസന്റേഷൻ, വീഡിയോകൾ, ലഘുലേഖ എന്നിവയ‌്ക്ക് ശിൽപ്പശാലയിൽ രൂപംനൽകും. ഡോ. നജ്മ,    ഡോ. രോഹിണി. ഡോ. സംഗീത ചേന്നംപുല്ലി തുടങ്ങിയവർ ക്ലാസുകളെടുക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2RLWwAO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages