വേൾഡ് അസോസിയേഷൻ ഓഫ് സോഷ്യല്‍ സൈക്യാട്രി ഏഷ്യന്‍ സമ്മേളനം തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

വേൾഡ് അസോസിയേഷൻ ഓഫ് സോഷ്യല്‍ സൈക്യാട്രി ഏഷ്യന്‍ സമ്മേളനം തുടങ്ങി

കൊച്ചി
മാനസികാരോഗ്യ വിദഗ്ധരുടെ സംഘടനയായ വേൾഡ് അസോസിയേഷൻ ഓഫ് സോഷ്യൽ സൈക്യാട്രിയുടെ ഏഷ്യൻ സമ്മേളനം വേൾഡ് സൈക്യാട്രിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. റോയ് എബ്രഹാം കള്ളിവയലിൽ ഉദ്ഘാടനം ചെയ്തു. രോഗനിർണയത്തിലും ചികിത്സയിലും രോഗിയുടെ സാമൂഹ്യപശ്ചാത്തലം വിലയിരുത്തേണ്ടത് അനിവാര്യമാണെന്നും സാംസ്‌കാരിക വൈവിധ്യം രോഗനിർണയത്തിൽ പ്രധാനഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ജനിതകഘടകങ്ങൾ, പാരമ്പര്യം എന്നിവ പരിഗണിക്കുന്നതോടൊപ്പം ജനിച്ചുവളർന്ന സാമൂഹ്യപശ്ചാത്തലവും പ്രാധാന്യത്തോടെ വിലയിരുത്തണം. പരിസരവാസികളോട് ബന്ധമില്ലാതെ സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകിയിരുന്ന മലയാളികൾ സമീപകാലത്തെ പ്രളയത്തോടെ മനോഭാവത്തിൽ മാറ്റം വരുത്താൻ നിർബന്ധിതരായെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകസമിതി ചെയർമാൻ ഡോ. ജോസഫ് വർഗീസ് അധ്യക്ഷനായി. പ്രൊഫ. ഫെർണാണ്ടോ ലോലാസ്, പ്രൊഫ. കെ മരിയാൻ, ഡോ. ടി മുരളി, ഡോ. ഇന്ദിരാ ശർമ, ഡോ. അനൂപ് വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. മനോരോഗചികിത്സയിലെ ധാർമികത, തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം, യുവാക്കളും മാനസികാരോഗ്യവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ‌്ധർ പ്രബന്ധമവതരിപ്പിച്ചു. ഏഷ്യൻരാജ്യങ്ങളിൽ നിന്നുള്ള 300ൽ അധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ‌്ച സമാപിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2Qkww2U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages