വിവിധ മേഖലകളിൽ ജപ്പാനും കേരളവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാൻ അംബാസഡർ കെൻജി ഹിരാമസുവുമായി നടത്തിയ കൂടിക്കാഴ‌്ചയിൽ ധാരണയായി. ഏകോപനത്തിന‌് സർക്കാർ പ്രത്യേക സെൽ രൂപീകരിക്കും. വിദ്യാഭ്യാസം, നൈപുണ്യവികസനം, ഗവേഷണം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച് ധാരണാപത്രം ഒപ്പിടാനാകുമെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.
ജപ്പാൻ കമ്പനികൾക്ക് ഭാഷാപഠനകേന്ദ്രവും നൈപുണ്യവികസന കേന്ദ്രവും സ്ഥാപിക്കാൻ ടെക്നോപാർക്കിൽ സ്ഥലവും സൗകര്യവും അനുവദിക്കാൻ തയ്യാറാണെന്നും ഖര-മാലിന്യസംസ്കരണത്തിൽ ജപ്പാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ടെ കിൻഫ്ര മെഗാ ഫുഡ്പാർക്കിൽ സംയുക്തസംരംഭം ആരംഭിക്കാനും സഹകരണം ആവശ്യമാണ‌്.
മാലിന്യത്തിൽനിന്ന‌് വൈദ്യുതി: സാങ്കേതികവിദ്യ ലഭ്യമാക്കും
മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് ജപ്പാനും താല്പര്യമുണ്ടെന്ന് അംബാസഡർ പറഞ്ഞു. മട്ടന്നൂർ നഗരസഭയിൽ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ സഹകരണത്തോടെ മാലിന്യസംസ്കരണ പ്ലാന്റ‌് സ്ഥാപിക്കുന്നുണ്ട്. ഈ മാതൃകയിൽ മറ്റു നഗരങ്ങളിലും പ്ലാന്റ‌് സ്ഥാപിക്കുന്നതിന് ‘ജൈക്ക' സഹായം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. റബർ വ്യവസായങ്ങൾ സ്ഥാപിക്കണമെന്ന നിർദേശം പരിശോധിക്കുമെന്ന് അംബാസഡർ പറഞ്ഞു. ദുരന്തലഘൂകരണം, മുൻകരുതൽ എന്നീ മേഖലകളിലും സഹകരിക്കാനാകും.
from Kerala || Deshabhimani Online News https://ift.tt/2SFkfmf
via IFTTT
No comments:
Post a Comment