നിതി ആയോഗ‌് സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ കേരളം ഒന്നാമത്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

നിതി ആയോഗ‌് സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ കേരളം ഒന്നാമത്‌


ന്യൂഡൽഹി
നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളവും ഹിമാചൽപ്രദേശും ഒന്നാമത്‌. ഇരുസംസ്ഥാനങ്ങളും സൂചികയിൽ 69 സ‌്കോർ അടയാളപ്പെടുത്തി. തമിഴ‌്നാടാണ‌് (66) തൊട്ടുപിന്നിൽ. സൂചികയിൽ ഏറ്റവും മോശം ഘട്ടത്തിലുള്ളത‌് ഉത്തർപ്രദേശാണ‌് (42). ബിഹാർ (48), അസം (49). യു എന്നിന്റെയും ഗ്ലോബൽ ഗ്രീൻ ഗ്രോത്ത‌് ഇൻസ‌്റ്റിറ്റ്യുട്ടിന്റെയും പിന്തുണയിൽ നിതി ആയോഗ‌് തയാറാക്കിയ ആദ്യ സുസ്ഥിര വികസന ലക്ഷ്യ സൂചിക അടിസ്ഥാന റിപ്പോർട്ട‌ിലാണ്‌ ഈ വിവരമുള്ളത്‌. റിപ്പോർട്ട‌് വെള്ളിയാഴ‌്ച പ്രകാശനം ചെയ‌്തു.

നല്ല ആരോഗ്യം, പട്ടിണിനിർമാർജനം, ലിംഗ സമത്വം, മികച്ച വിദ്യാഭ്യാസം എന്നീ മേഖലകളിലാണ്‌ കേരളത്തിന‌് ഉയർന്ന റാങ്ക‌് ലഭിച്ചത്‌. ശുദ്ധമായ വെള്ളവും ശുചിത്വവും, അസമത്വങ്ങൾ ലഘൂകരിച്ചു, പർവ്വത ആവാസ വ്യവസ്ഥ സംരക്ഷിച്ചു എന്നിവയാണ‌് ഹിമാചലിന‌് മികച്ച റാങ്ക‌് ലഭിച്ച മേഖലകൾ. 17ൽ 13 ഇന ലക്ഷ്യങ്ങളിലെ മൊത്തം പ്രകടനം കണക്കാക്കിയാണ‌് സ‌്കോർ നിർണയിച്ചത‌്. കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡിഗഢാണ‌് (68) ഒന്നാമത‌്.  സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പുരോഗതി ഒറ്റ സൂചിക ഉപയോഗിച്ച‌് കണ്ടെത്തുകയെന്ന ലക്ഷ്യമാണ‌് റിപ്പോർട്ടിനുള്ളത‌്. ഡൽഹിയിൽ നിതി ആയോഗ‌് വൈസ‌് ചെയർമാൻ രാജീവ‌് കുമാർ, സിഇഒ അമിതാഭ‌് കാന്ത‌്, യു എൻ റസിഡന്റ‌് കോർഡിനേറ്റർ യൂറി അഫ‌്നാസീവ‌് തുടങ്ങിയവർ ചേർന്ന‌ാണ‌്  റിപ്പോർട്ട‌് പ്രകാശനം ചെയ‌്തത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2rNOmwx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages