ട്രെയിനിൽ സ‌്ഫോടകവസ‌്തുക്കളെന്ന‌് സംശയം ; യാത്രക്കാർ പരിഭ്രാന്തരായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

ട്രെയിനിൽ സ‌്ഫോടകവസ‌്തുക്കളെന്ന‌് സംശയം ; യാത്രക്കാർ പരിഭ്രാന്തരായി



വടക്കാഞ്ചേരി 
മംഗലാപുരം- –- തിരുവനന്തപുരം, (16630)  മലബാർ എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിൽ സീറ്റിനടിയിലെ കവറിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. യാത്രക്കാർ ഉടൻ കവർ പുറത്തേയ്ക്ക് എറിഞ്ഞു. ഏറെ നേരം ട്രെയിൻ നിർത്തിയിട്ട് പരിശോധിച്ച ശേഷം യാത്ര തുടർന്നു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടിന‌്  വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷനടുത്താണ‌് സംഭവം. തിരക്കുള്ള കംപാർട്ട്മെന്റിലെ സീറ്റിനടിയിലായിരുന്നു കവർ. തുടർന്ന് കരുതക്കാട് ട്രെയിൻ നിർത്തി പരിശോധന നടത്തി. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ലോക്കോ പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആർപിഎഫ് സി ഐ കേശവദാസിന്റെയും  വടക്കാഞ്ചേരി എസ്ഐ കെ സി രതീഷിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൈറ്റ് ക്രിസ്റ്റലും  ഗ്ലാസുകളും മൂന്ന് ലിറ്റർ കൊള്ളുന്ന കന്നാസിൽ പ്രത്യേക ദ്രാവകവും  പ്ലാസ്റ്റിക് കയറും കവറിലുണ്ടായിരുന്നു.  പൊലീസ് അന്വേഷണം ആരംഭിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2QQmRBC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages