കൊച്ചി
ജനുവരി ഒന്നിന് കാസർകോടുമുതൽ തിരുവനന്തപുരംവരെ ഉയരുന്ന വനിതാമതിലിൽ കേരള പുലയൻ മഹാസഭ കാൽലക്ഷം വനിതകളെ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വനിതാമതിൽ കേരളചരിത്രത്തിൽ നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിന്റെ മറ്റൊരു നാഴികക്കല്ലാകും. വനിതാമതിൽ വൻ വിജയമാക്കാൻ മഹാസഭ എല്ലാ ജില്ലാ- താലൂക്ക്- ശാഖാ ഘടകങ്ങൾക്കും നിർദേശം നൽകി. അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മഹാസഭയുടെയും മഹിളാ യൂത്ത്
മൂവ്‌മെന്റിന്റെയും നേതാക്കളുടെയും സംസ്ഥാനതല യോഗം 25ന് ആലപ്പുഴയിൽ ചേരും. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനും നിലനിർത്താനും അനാചാരങ്ങളെ പിഴുതെറിയാനും നടത്തുന്ന നീക്കങ്ങൾക്കൊപ്പം കേരള പുലയൻ മഹാസഭ നിലകൊള്ളുമെന്നും അവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി പി അനിൽകുമാർ, സംസ്ഥാന സെക്രട്ടറി കെ ടി അയ്യപ്പൻകുട്ടി, സി എ സുബ്രഹ്മണ്യൻ, കെ എ മോഹനൻ, സ്മിതാ സത്യൻ, എൻ വി പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2BzdJGN
via IFTTT
No comments:
Post a Comment