കോഴിക്കോട‌്
ജൂൺ മാസത്തോടെ എല്ലാ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഇതിനായി ജില്ലാ കലക്ടർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധചെലുത്തണം. നിലവിൽ ഒരു ലക്ഷത്തോളം പേർക്ക് പട്ടയം വിതരണം ചെയ്യാനുണ്ട്. സർക്കാരിന്റെ കാലാധിക്കു മുമ്പ‌് അവ ചെയ്തു തീർക്കണമെന്നാണ‌് ദൃഢനിശ്ചയം. കോഴിക്കോട‌് ടൗൺഹാളിൽ ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 85 ലക്ഷത്തോളം പേർക്ക്, ചെറുതാണെങ്കിലും സ്വന്തമായി ഭൂമിയും വീടുമുണ്ട്. 11 ലക്ഷം പേർക്ക് നാട്ടിൽ സ്വന്തമായി ഭൂമിയും വീടുമുണ്ടെങ്കിലും അവർ വിദേശത്ത് സ്ഥിരതാമസമാക്കിയവരാണ്. നാലു ലക്ഷം പേർക്കാണ് സ്വന്തമായി സ്ഥലം പോലുമില്ലാത്തത്. മിച്ചഭൂമിയുണ്ടെങ്കിൽ അത് വിതരണം ചെയ്യാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കും. ഭൂപരിഷ്‌ക്കരണം നടത്തിയ കേരളത്തിൽ ഭൂരഹിതർ ഉണ്ടെന്നു പറയുന്നത് സംസ്ഥാനത്തിന് ഭൂഷണമല്ല.
ഭൂമി കൈവശം വച്ചിരിക്കുന്ന അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. സംസ്ഥാനത്തെ മുഴുവൻ ആളുകളെയും സ്വന്തമായി ഭൂമിയും വീടുമുള്ളവരാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത‌്. ഭൂമിയില്ലാത്തവർക്ക് ഭൂമി ദാനം ചെയ്യാൻ നിരവധി പേരാണ് മുന്നോട്ടുവരുന്നത‌്. പതിറ്റാണ്ടുകളായി താമസിക്കുന്നവർക്ക‌് ഭൂമിയുടെ രേഖകൾ കിട്ടാൻ ദീർഘകാലം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഖേദകരമാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 73,000 പേർക്ക് പട്ടയം നൽകിയിട്ടുണ്ട്. ഈ വർഷാവസാനത്തോടെ 30,000 പേർക്കു കൂടി പട്ടയം വിതരണം ചെയ്യും. ഭരണത്തിലേറി രണ്ടു വർഷത്തിനകം ഒരു ലക്ഷം കുടുംബങ്ങൾക്ക് പട്ടയം എന്ന ലക്ഷ്യമാണ് ഇതോടെ പൂർത്തീകരിക്കുന്നതെന്ന‌് മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2A4hhAR
via IFTTT
No comments:
Post a Comment