തിരുവനന്തപുരം
കേരള ഡിസ‌്ട്രിക്ട‌് കോ–-ഓപ്പറേറ്റീവ‌് ബാങ്ക‌് ലോൺ–- ഡെപ്പോസിറ്റ‌് കലക്ടേഴ‌്സ‌് യൂണിയൻ നേതൃത്വത്തിൽ വായ‌്പ –- നിക്ഷേപ പിരിവുകാർ സെക്രട്ടറിയറ്റ‌് മാർച്ച‌് നടത്തി.
ജില്ലാസഹകരണ ബാങ്കുകളിലെ വായ‌്പ–-നിക്ഷേപ പിരിവുകാരെ ഫീഡർ കാറ്റഗറിയിൽ ഉൾപ്പെടുത്തി സബ‌് സ്റ്റാഫ‌് തസ‌്തികയിലേക്ക‌് സ്ഥാനക്കയറ്റം നൽകുക, പ്രോവിഡന്റ‌് ഫണ്ട‌്, പെൻഷൻ ഏർപ്പെടുത്തുക, എല്ലാവരെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച‌്. സിഐടിയു ദേശീയ വൈസ‌് പ്രസിഡന്റ‌് കെ ഒ ഹബീബ‌് ഉദ‌്ഘാടനം ചെയ‌്തു. എൻ വി രാജൻ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, പി എസ‌് മധുസൂദനൻ, സുന്ദരംപിള്ള എന്നിവർ സംസാരിച്ചു. എം ഒ ചന്ദ്രൻ സ്വാഗതവും കെ ജി ഉദയകുമാർ നന്ദിയും പററഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2S9njXV
via IFTTT
No comments:
Post a Comment