പാലക്കാട‌്
ശാസ‌്ത്ര സാങ്കേതിക വിദ്യയുടെ കുത്തകവൽക്കരണത്തിനെതിരെ ചെറുത്തുനിൽപ്പിന്റെ ശബ‌്ദമാകുകയാണ‌് ടെക്കികളുടെ കൂട്ടായ‌്മയായ സ്വേച്ഛ. ആന്ധ്രാപ്രദേശിലേയും തെലങ്കാനയിലേയും സ്വതന്ത്ര സോഫ‌്ട‌്‌വെയർ പോരാട്ടത്തിന്റെ കുന്തമുനയാണിന്നിവർ. ഫ്രീ സോഫ‌്ട‌് വെയർ മൂവ‌്മെന്റ‌് ഓഫ‌് ഇന്ത്യയുടെ ദേശീയ കൗൺസിലിനെത്തിയ ‘സ്വേച്ഛ’ പ്രവർത്തകർ ഡിജിറ്റൽ യുഗത്തിലെ ബദൽ നിലപാട‌് ദേശാഭിമാനിയുമായി പങ്കുവച്ചു.
പണം കൊടുത്ത‌് വാങ്ങിയാലും ഉപഭോക്താവ‌് സാങ്കേതിക വിദ്യയുടെ നടത്തിപ്പുകാരൻ മാത്രമായി തുടരുകയാണെന്ന‌് സ്വേച്ഛ തെലങ്കാന സംസ്ഥാന സെക്രട്ടറി ഭുവൻ കൃഷ‌്ണൻ പറഞ്ഞു. അതേസമയം, സാങ്കേതിക വിദ്യ കുത്തകയുടെ അധീനതയിലും. ഇത‌് ഭൗതിക സ്വത്തവകാശത്തിന്റെ ലംഘനമാണ‌്. പണം നൽകി വാങ്ങുന്നത‌് ഓരോത്തർക്കും ആവശ്യമായ രീതിയിൽ പ്രവർത്തിപ്പിക്കാനും മാറ്റം വരുത്താനും വിതരണം നടത്താനുമുള്ള അവകാശമാണ‌്, ഇതാണ് സ്വേച്ഛ ഉയർത്തിപ്പിടിക്കുന്നത‌്–- ഭുവൻ കൃഷ‌്ണൻ പറഞ്ഞു.
വിജ്ഞാന–- സാങ്കേതിക വിദ്യകളുടെ ജനാധിപത്യവൽക്കരണത്തിന് വിപുലമായ പ്രവർത്തനം നടപ്പാക്കുന്നുണ്ടെന്ന‌് സ്വേച്ഛയുടെ സജീവ പ്രവർത്തകൻ വംശീ കൃഷ‌്ണ പറഞ്ഞു. ഫ്രീഡം ബോക‌്‌സെന്ന സ്വതന്ത്ര സോഫ‌്ട‌്‌വെയർ ശൃംഖല വഴി തദ്ദേശീയ ജനതയിലേക്ക‌് കൂടുതൽ സേവനങ്ങളെത്തിക്കുന്നതിൽ വിജയിച്ചു. കഴിഞ്ഞ വർഷമാണ‌് ആന്ധ്രയിലെ ഗാർഗദു ഗ്രാമത്തിൽ ഓഫ‌് ലൈനായിപോലും ഉപയോഗിക്കാവുന്ന ഫ്രീഡം ബോക‌്‌സ‌് സേവനം തുടങ്ങിയത‌്. ഇതുവഴി ഓഫ‌് ലൈൻ ചാറ്റ‌്, കോൾ, പുസ‌്തക രൂപത്തിലുള്ള ഫയലുകൾ തുടങ്ങിയവ സൗജന്യമായി ജനത്തിന‌് ലഭ്യമാകുന്നു.
കർഷകരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും ഇന്റർനെറ്റ‌് ആവശ്യങ്ങൾ തദ്ദേശീയ ഭാഷയിൽ നിറവേറ്റുക വഴി ഫ്രീഡം ബോക‌്സ‌് സാങ്കേതികവിദ്യ കുത്തകവൽക്കരണത്തിനെതിരായ ശക്തമായ മുന്നേറ്റമാകും. കൂടുതൽ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ‌് ലക്ഷ്യം. ആന്ധ്രയിൽ മാത്രം ആയിരത്തോളം സന്നദ്ധസേവകരുള്ള സ്വേച്ഛ കുട്ടികൾക്കായി തയ്യാറാക്കിയ ബാല സ്വേച്ഛയും വൻവിജയമായി. ഇതുവഴി ഇരു സംസ്ഥാനത്തെയും 170 സ‌്കൂളുകളെ ബന്ധിപ്പിച്ച‌് കുട്ടികൾക്ക‌് സ്വതന്ത്ര സോഫ‌്ട‌് വെയർ അവബോധവും നൽകുന്നു. ഏറ്റവുമൊടുവിൽ ഗ്രാമീണ മേഖലയിൽ വിജ്ഞാന പരിപോഷണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ യുബിഎ (ഉന്നത‌് ഭാരത‌് അഭിയാൻ) അംഗീകാരവും ബാല സ്വേച്ഛയെ തേടിയെത്തി.
സ്വതന്ത്ര സോഫ‌്ട‌്‌വെയിനെപ്പറ്റിയുള്ള അവബോധം വളർത്താൻ കൂടുതല്‍ ക്യാമ്പുകളും ശില്‍പ്പശാലകളും സംഘടിപ്പിക്കാനൊരുങ്ങുകയാണെന്നും വംശീ കൃഷ‌്ണ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2A1UINu
via IFTTT
No comments:
Post a Comment