5 ലക്ഷം കര്‍ഷക തൊഴിലാളി സ്ത്രീകള്‍ അണിചേരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

5 ലക്ഷം കര്‍ഷക തൊഴിലാളി സ്ത്രീകള്‍ അണിചേരും


തിരുവനന്തപുരം
കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണവും നവോത്ഥാന മൂല്യങ്ങളും സ്ത്രീ പുരുഷ സമത്വവും സംരക്ഷിക്കാനുള്ള ആശയ പ്രചാരണത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിൽ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ അഞ്ച് ലക്ഷം വനിതാ പ്രവർത്തകർ പങ്കാളികളാകുമെന്ന് വനിതാ സബ്കമ്മിറ്റി കൺവീനർ കെ കോമളകുമാരി അറിയിച്ചു.

കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിൽ കർഷക തൊഴിലാളി യൂണിയൻ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ വീറുറ്റ സ്ത്രീപ്രവർത്തകർ സാമൂഹ്യ സമത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി കൂടിയാണ് രക്തസാക്ഷിത്വം വരിച്ചത്. നവോത്ഥാന മുന്നേറ്റത്തിന്റെ ഏറ്റവും മൂർച്ഛയേറിയ അധ്യായമാണ് ഭൂപരിഷ്‌കരണം. ജന്മിത്വ ഭൂപ്രഭുത്വം  തുടച്ചുനീക്കിയതോടെയാണ് ലോകത്തിന് തന്നെ മാതൃകയാവുന്ന രീതിയിൽ കേരളം നട്ടെല്ലുയർത്തിയത്. ആ ചരിത്രപരമായ അടയാളപ്പെടുത്തലിൽ കർഷക തൊഴിലാളി സ്ത്രീകൾ മുൻനിരയിൽ തന്നെയാണുണ്ടായിരുന്നത്. അത്തരം മുന്നേറ്റങ്ങളുടെ പ്രസക്തി വീണ്ടും വർധിക്കുകയാണ്. വർഗീയ –-വലതുപക്ഷ –-വിധ്വംസക ശക്തികൾ പ്രതിലോമകരമായ അജൻഡകളുമായി സമൂഹത്തെ പിന്നോട്ട‌് വലിക്കുമ്പോൾ കർഷക തൊഴിലാളി യൂണിയൻ വനിതാ മതിലിനെ വിജയിപ്പിക്കാനായി സജീവമായി രംഗത്തുവരികയാണെന്ന് കോമളകുമാരി വ്യക്തമാക്കി.

കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സബ്കമ്മിറ്റിയിൽ ലളിതാ ബാലൻ അധ്യക്ഷയായി.  സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദനും ജനറൽ സെക്രട്ടറി എൻ ആർ ബാലനും പങ്കെടുത്തു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2S9nsur
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages