തൃശൂർ
വനിതാമതിൽ സ്ത്രീകളുടെ ഉയർത്തെഴുന്നേൽപ്പിന്റെ ഊർജമതിൽ കൂടിയാണെന്ന് കവയത്രിയും സാംസ്കാരിക പ്രവർത്തകയുമായ പ്രൊഫ. ലളിത ലെനിൻ. കേരളീയ നവോത്ഥാനം പുതിയ വെല്ലുവിളികൾ നേരിടുമ്പോൾ വനിതാ മതിലിന്റെ പ്രസക്തി ഏറെ വലുതാണ്.
സ്ത്രീവിദ്വേഷവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളത്തിൽ കൊടികുത്തി വാഴാൻ അനുവദിച്ചാൽ നമ്മുടെ സംസ്കാരവും മഹത്വവും പുഴുകുത്തി നശിക്കും. കാലാകാലങ്ങളായി സ്ത്രീകൾക്ക് കൽപ്പിച്ച അയിത്തത്തിന്റെ അംശം നിലനിൽക്കുന്നത് നെറികേടാണ്. സ്ത്രീകളിൽ വലിയൊരു
വിഭാഗം പ്രബുദ്ധരെന്ന് അഭിമാനിക്കുമ്പോൾപ്പോലും ചിലർ അനാചാരക്കാരുടെ സ്വാധീനത്തിന് വിധേയരാകുന്നു. അവനവനുതന്നെ അയിത്തം കൽപ്പിക്കുന്ന ഒരു സമൂഹത്തിന് എങ്ങനെ നിർഭയമായ ജനാധിപത്യ പ്രക്രീയയിൽ പങ്കെടുക്കാനാകും. അതിനായി
സ്ത്രീകൾക്ക് ബോധവൽക്കരണം, സംഘസംവാദം തുടങ്ങിയവ നിരന്തരമായി ഉണ്ടാവണം. സ്ത്രീസമത്വം ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണം. താമസിച്ചാൽ അത് അട്ടിമറിക്കാൻ വിധ്വംസക ശക്തികൾ ശ്രമിക്കും. വനിതാ മതിൽ വർഗീയ മതിലെന്നും മറ്റും ആക്ഷേപിക്കുന്നവരോട് സഹതാപമേയുള്ളൂ. എല്ലാ ജാതിമതസ്ഥരും ഇതിൽ പങ്കാളികളാണ്. നമ്മുടെ കുടുംബ ബന്ധങ്ങളുടെ ആരോഗ്യകരമായ അഴിച്ചുപണിക്കുകൂടി ഈ സ്ത്രീകൂട്ടായ്മ വഴിതുറണമെന്നും ലളിത ലെനിൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2A78QVs
via IFTTT
No comments:
Post a Comment