അലൈൻമെന്റിൽ മാറ്റമില്ല , കീഴാറ്റൂർ വിവാദം തീർന്നു: ജി സുധാകരൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

അലൈൻമെന്റിൽ മാറ്റമില്ല , കീഴാറ്റൂർ വിവാദം തീർന്നു: ജി സുധാകരൻ


കണ്ണൂർ
ദേശീയപാത ബൈപാസിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനിച്ച അലൈൻമെന്റ‌് സംസ്ഥാന സർക്കാർ അംഗീകരിക്കുകയായിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഈ വിഷയത്തിൽ മൂന്നാഴ്ച മുമ്പ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽനിന്നുള്ള കത്ത് ലഭിച്ചു.

കീഴാറ്റൂരിലൂടെയാണ് ദേശീയപാത ബൈപാസ് പോകുന്നതെന്ന് അസന്ദിഗ്ധമായി എഴുതിത്തന്നിരിക്കുകയാണ് കേന്ദ്രം. അലൈൻമെന്റ‌് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം നൽകിയ നിവേദനം  തള്ളിക്കളയുന്നു എന്നും ആ കത്തിലുണ്ട്. ഇതോടെ കീഴാറ്റൂരിന്റെ പേരിൽ ചിലരുണ്ടാക്കിയ പ്രശ്‌നങ്ങൾ തീർന്നു–- മന്ത്രി പറഞ്ഞു.  കണ്ണൂർ ജില്ലയിൽ വിവിധ റോഡ് നവീകരണ പദ്ധതികൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കീഴാറ്റൂരിലെ വയലുകൾക്ക് മീതെ പറക്കുന്ന കഴുകന്മാരെക്കുറിച്ചാണ് നിയമസഭയിൽ പറഞ്ഞത്. സാധുക്കളായ കൃഷിക്കാരെക്കുറിച്ചല്ല.  യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാരിന്റെ കൺസൾട്ടൻസ‌്  വന്നു നോക്കിയാണ‌് ഈ അലൈൻമെന്റ‌് ഉണ്ടാക്കിയത്. ആദ്യം തളിപ്പറമ്പ് പട്ടണത്തിലൂടെയാണ് റോഡ‌് ; 400 വീട്  പോകും, കട പോകും. ആ പട്ടണമേ ഉണ്ടാവില്ല. കീഴാറ്റൂരിൽ വീടും കടയുമൊന്നും പോകില്ല. വയൽ ഒരു ഭാഗം 700 മീറ്ററേ പോകുള്ളൂ. അവിടെ കാര്യമായി കൃഷിയില്ല. താരതമ്യേന സുരക്ഷിതമാണ്. കേന്ദ്ര സർക്കാർ പറഞ്ഞത് സംസ്ഥാന സർക്കാർ അംഗീകരിച്ചു. 

  ദേശീയപാത  രണ്ട് റീച്ച് ടെൻഡർ ചെയ്തിട്ട്  14 മാസമായി. ജനുവരിയിൽ ടെൻഡർ തുറക്കാമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട‌്   ഒരു തർക്കവും നിലനിൽക്കുന്നില്ല. കേന്ദ്ര സർക്കാർ ഉണർന്നു പ്രവർത്തിച്ചാൽ നാലുവരി റെഡിയാണ്. കേന്ദ്രവുമായി വഴക്കിനില്ല. കേന്ദ്ര–- സംസ്ഥാന ബന്ധങ്ങളെ പരിപാവനമായാണ് കാണുന്നതെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2S9n3YX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages