തിരുവനന്തപുരം
വനിതാമതിൽ വൻ വിജയമാക്കാൻ തിരുവനന്തപുരത്ത‌് ചേർന്ന ആദിവാസി സംഗമം തീരുമാനിച്ചു. ആദിവാസിമേഖലകളിൽനിന്നെല്ലാം പങ്കാളിത്തം ഉറപ്പാക്കും. ഇതിനായി വിപുലമായ പ്രചാരണം നടത്തും. ആദിവാസി ക്ഷേമസമിതി നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു.
സമിതി സംസ്ഥാന പ്രസിഡന്റ‌് ഒ ആർ കേളു എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് വി കെ മധു, സമിതി സംസ്ഥാന സെക്രട്ടറി ഇ എ ശങ്കരൻ, ട്രഷറർ ബി വിദ്യാധരൻ കാണി, വൈസ‌് പ്രസിഡന്റുമാരായ കെ രത‌്നാകരൻ കാണി, സീത ബാലൻ, ബി കേശവൻ, ജോയിന്റ‌് സെക്രട്ടറിമാരായ പി വാസുദേവൻ, പി കെ സുരേഷ‌്ബാബു, ജില്ലാ പ്രസിഡന്റ‌് ജി അപ്പുക്കുട്ടൻകാണി, സെക്രട്ടറി സുരേഷ‌് കരിമ്പിൻകാല, എം എൽ കിഷോർ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Sak6aT
via IFTTT
No comments:
Post a Comment