തിരുവനന്തപുരം വിമാനത്താവളം ഇനി ടിയാൽ ; സംസ്ഥാന സർക്കാർ ആഗോള ടെൻഡറിൽ പങ്കെടുക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

തിരുവനന്തപുരം വിമാനത്താവളം ഇനി ടിയാൽ ; സംസ്ഥാന സർക്കാർ ആഗോള ടെൻഡറിൽ പങ്കെടുക്കും

തിരുവനന്തപുരം > തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ധനസമാഹരണത്തിന‌് കൺസോർഷ്യം രൂപീകരിക്കും. കൊച്ചി , കണ്ണൂർ  വിമാനത്താവള കമ്പനികൾ, കെഎസ‌്ഐഡിസി, കിഫ‌്ബി, നാഷ‌ണൻ ഇൻഫ്രാസ‌്ട്രക‌്ചർ ഫണ്ട‌് ബോർഡ‌് എന്നീ സ്ഥാപനങ്ങളാണ‌് കൺസോർഷ്യത്തിലുണ്ടാവുക. നെടുമ്പാശ്ശേരി സിയാൽ മാതൃകയിൽ തിരുവനന്ത‌പുരം ഇന്റർനാഷണൽ എയർപോർട‌് ലിമിറ്റഡ‌് (ടിയാൽ) രൂപീകരിച്ച‌് കഴിഞ്ഞ ദിവസമാണ‌് സർക്കാർ ഉത്തരവായത‌്.

ചീഫ‌് സെക്രട്ടറി ടോം ജോസ‌് ചെയർമാനും ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ, ധനകാര്യ സെക്രട്ടറി മനോജ‌് ജോഷി എന്നിവർ അംഗങ്ങളുമായാണ‌് കമ്പനി. രജിസ‌്ട്രേഷനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്രസർക്കാർ വിൽപ്പനയ‌്ക്കുവച്ച വിമാനത്താവളം ടെൻഡറിലൂടെ തിരിച്ചുപിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ‌് സംസ്ഥാന സർക്കാർ.  ടിയാലിന്റെ പേരിൽ ആഗോള ടെണ്ടറിൽ പങ്കെടുക്കാനും സർക്കാർ തീരുമാനിച്ചു‌.
ഫെബ്രുവരി 14 ആണ‌് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി.

ടിയാലിനെ കൂടാതെ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട‌് ലിമിറ്റഡും (സിയാൽ) ടെൻഡറിൽ പങ്കെടുക്കും. നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി 18ന‌് കരാർ നൽകും. താൽപര്യമുള്ള കരാറുകാർക്കായി ജനുവരി 17ന‌് പ്രീ ബിഡ‌് കോൺഫറൻസ‌് നടത്തും.

സാങ്കേതിക ടെൻഡർ ഫെബ്രുവരി 16നും സാമ്പത്തിക ടെൻഡർ ഫെബ്രുവരി 25നും തുറക്കും. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട‌് ലിമിറ്റഡ‌ിൽ സംസ്ഥാന സർക്കാരിന‌് 10 ലക്ഷം രൂപ പ്രാരംഭ ഓഹരിയും അഞ്ചുലക്ഷം രൂപ മൂലധനവുമുണ്ട‌്. സ്വകാര്യവൽക്കരിക്കുന്ന രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ പട്ടികയിൽനിന്ന‌് തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന‌് നേരത്തെ പലവട്ടം സംസ്ഥാനം കേന്ദ്രത്തോട‌് ആവശ്യപ്പെട്ടിരുന്നു.

സ്വകാര്യ വൽക്കരണ നടപടി നിർത്തിവയ‌്ക്കുക, കേന്ദ്രം കൈയൊഴിയാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന സ‌്പെഷ്യൽ പർപ്പസ‌് വെഹിക്കിൾ(എസ‌്പിവി) ന‌് കൈമാറുക, ടെൻഡർ നടപടികളിലേക്ക‌് പോവുകയാണെങ്കിൽ കേരളത്തിന‌്  ഫസ‌്റ്റ‌് റൈറ്റ‌് ടു റഫ്യൂസൽ (കേരള സർക്കോരോ, സർക്കാർ നിയോഗിക്കുന്ന എസ‌്പിവികളോ സമർപ്പിക്കുന്ന ടെൻഡർ ഒഴികെ മറ്റുള്ളവയെല്ലാം നിരാകരിക്കൽ) സൗകര്യം നൽകുക എന്നീ ആവശ്യങ്ങളാണ‌് മുന്നോട്ടു വച്ചിരിക്കുന്നത‌്. വിമാനത്താവളങ്ങൾ നടത്തി മുൻപരിചയമുള്ള സംസ്ഥാന സർക്കാരിന‌് പ്രത്യേക പരിഗണന നൽകണമെന്നും  ആവശ്യപ്പെട്ടു.

തിരുവനന്തപുത്തെ ഭൂമി പൂർണമായും ഏറ്റെടുത്ത‌് നൽകിയത‌് സംസ്ഥാനമാണ‌്. ആയിരംകോടിയോളം രൂപയാണ‌് നിലവിൽ തിരുവനന്തപുരം അന്താരാഷ‌്ട്ര വിമാനത്താവളത്തിന്റെ ഭൂമിയെടുപ്പിനും പുനരധിവാസത്തിനുമായി സംസ്ഥാനം മുടക്കിയത‌്. അഞ്ച‌് ഘട്ടങ്ങളിലായാണ‌് ഭൂമി ഏറ്റെടുത്തുനൽകിയത‌്. ഇപ്പോൾ വിമാനത്താവളത്തിന‌് 2000 കോടിയോളം രൂപ വിലമതിക്കുമെന്നാണ‌് കണക്കാക്കുന്നത‌്. വിൽപ്പനയ‌്ക്കെതിരെ നിയമ നടപടിയുടെ സാധ്യതയും സർക്കാർ ആരായും. 



from Kerala || Deshabhimani ​Online ​News https://ift.tt/2Gqj09t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages