സംസ്ഥാനത്തെ ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്ന നടപടികളും മന്ദഗതിയിലാക്കി കേന്ദ്രസർക്കാർ കേരളത്തോടുള്ള പകതീർക്കൽ തുടരുന്നു. ഒമ്പത‌് ജില്ലയിൽ സ്ഥലമെടുപ്പ‌് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാനം പൂർത്തിയാക്കിയിട്ടും ഒരുവർഷംമുമ്പ‌് സമർപ്പിച്ച കാസർകോട്ടെ രണ്ട‌് റീച്ചുകൾക്കുപോലും ഇതുവരെ അനുമതി നൽകിയിട്ടില്ല.
ഉപരിതല ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഓരോ കാരണംപറഞ്ഞ‌് ഇടങ്കോലിട്ടിരിക്കുകയാണ‌്. ഉദ്യോഗസ്ഥരുടെ എതിർപ്പ‌് മറികടന്ന‌് അനുമതി നൽകുമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ‌്കരിയുടെ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല.
മന്ത്രി വാക്കുപാലിക്കണമെന്ന‌് സംസ്ഥാന സർക്കാർ വീണ്ടും രേഖാമൂലം ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർകോട‌് വരെ നാലുവരിപാത 2020ൽ പൂർത്തിയാക്കാനായിരുന്നു സംസ്ഥാനം ലക്ഷ്യമിട്ടത‌്. 2018 നവംബർ ഒന്നിന‌് എല്ലാ ജില്ലയിലും ഒരുമിച്ച‌് നിർമാണം തുടങ്ങുമെന്ന‌് 2017 നവംബർ ഒന്നിന‌് നിതിൻ ഗഡ‌്കരി കൊച്ചിയിൽ പ്രഖ്യാപനം നടത്തി. എന്നാൽ, ബിജെപി നേതൃത്വം ഇടപെട്ട‌് ഉന്നത ഉദ്യോഗസ്ഥർ വഴി കുരുക്കിട്ട‌് പദ്ധതി തടയുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി സുധാകരനും പ്രത്യേകം താൽപ്പര്യമെടുത്ത‌് കേന്ദ്ര മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും പലതവണ നേരിട്ട‌് കണ്ടെങ്കിലും മെല്ലെപ്പോക്കിൽ അയവില്ല. സ്ഥിതി തുടർന്നാൽ 2020ൽ പദ്ധതി പൂർത്തിയാക്കാനാകില്ല.
കാസർകോട‌് ജില്ലയിലെ തലപ്പാടി–-ചെങ്കള, ചെങ്കള–-കാലിക്കടവ‌് പദ്ധതികളാണ‌് കഴിഞ്ഞ ജനുവരിയിൽ അനുമതിക്കായി സമർപ്പിച്ചത‌്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച‌് ചെലവ‌് കൂടുതലാണെന്ന‌് കാരണം പറഞ്ഞാണ‌് ഇതിന‌് അനുമതി നൽകാതിരിക്കുന്നത‌്. മറ്റിടങ്ങളെ അപേക്ഷിച്ച‌് ഇവിടെ ഭൂമിയുടെ വില കൂടുതലാണെന്നും കൂടുതൽ മേൽപ്പാലങ്ങളും കലുങ്കുകളും വേണമെന്നും ചൂണ്ടിക്കാട്ടിയെങ്കിലും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ നിലപാട‌് മാറ്റിയില്ല. മാഹി ബൈപാസ‌് നിർമാണത്തിന്റെ തറക്കല്ലിടൽ ചടങ്ങിനെത്തിയപ്പോഴും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട‌് ഇക്കാര്യം ചർച്ചചെയ‌്തിരുന്നു.
രണ്ടുമാസത്തിനുള്ളിൽ അനുമതി നൽകുമെന്ന‌് കേന്ദ്രമന്ത്രി ഉറപ്പും നൽകി. പക്ഷെ, ഫയൽ ഇതുവരെ അനങ്ങിയില്ല. മന്ത്രിയുടെ ഉറപ്പ‌് ഓർമിപ്പിച്ച‌് മുഖ്യമന്ത്രിയും പൊതുമരാമത്ത‌് മന്ത്രിയും കഴിഞ്ഞയാഴ‌്ച വീണ്ടും കത്തെഴുതി.
from Kerala || Deshabhimani Online News https://ift.tt/2Bmv1H2
via IFTTT
No comments:
Post a Comment