ഹർത്താൽ ജനം തള്ളി ; സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും സാധാരണപോലെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ഹർത്താൽ ജനം തള്ളി ; സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും സാധാരണപോലെ

തിരുവനന്തപുരം
വ്യക്തിപരമായ കാരണങ്ങളാൽ ജീവനൊടുക്കിയയാളെ ‘ബലിദാനി’യാക്കി  ബിജെപി പ്രഖ്യാപിച്ച ഹർത്താലിനെതിരെ വ്യാപക ജനരോഷം. ഹർത്താലിന്റെ മറവിൽ പലേടത്തും അക്രമികൾ അഴിഞ്ഞാടിയതിനെതിരെ പ്രതിഷേധം ഉയർന്നു. അക്രമം ഭയന്ന‌്  ചിലയിടങ്ങളിൽ കടകമ്പോളങ്ങൾ അടച്ചിട്ടതൊഴിച്ചാൽ  നാടൊന്നാകെ ഹർത്താൽ തള്ളി. സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും സാധാരണപോലെ പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും ടാക‌്സികളും നിരത്തിലിറങ്ങി.
തലസ്ഥാനനഗരം പൂർണമായും സാധാരണ പ്രവൃത്തിദിനം പോലെയായിരുന്നു. തിരുവനന്തപുരം ചാല കമ്പോളത്തിലെ  കടകൾ  തുറന്നുപ്രവർത്തിച്ചു.

നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ജനജീവിതം സാധാരണ പോലെയാണെങ്കിലും പൊതുവാഹനങ്ങൾ ഓടാത്തതിനാലും ഹോട്ടലുകളും മറ്റും പ്രവർത്തിക്കാത്തിനാലും അയ്യപ്പഭക്തർ ഉൾപ്പെടെ ജനങ്ങൾ വലഞ്ഞു. നേരം പുലരുംമുമ്പ‌് ഇരുളിൽ പാലക്കാട‌് നിർത്തിയിട്ട ബസുകൾക്ക‌് കല്ലെറിഞ്ഞ‌് ബിജെപിക്കാർ കലാപത്തിന‌് ശ്രമിച്ചു. ഒഡീഷയിൽനിന്നുള്ള അഞ്ചംഗ തീർഥാടകർ ആലപ്പുഴ റയിൽവേ സ‌്റ്റേഷനിൽ കുടുങ്ങി. വിശാഖപട്ടണം–-കൊല്ലം എക‌്സ‌്പ്രസിൽ വെള്ളിയാഴ‌്ച പകൽ ഒന്നോടെയാണ‌് സംഘം ആലപ്പുഴ സ‌്റ്റേഷനിലെത്തിയത‌്.

കടകൾ അടപ്പിക്കാനും വാഹനം തടയാനും എത്തിയ ബിജെപി പ്രവർത്തകരെ വിവിധയിടങ്ങളിൽ ജനങ്ങൾ സംഘടിച്ച‌് തിരിച്ചയച്ചു. കല്ലും കുറുവടികളുമായി  ഹർത്താൽ വിജയിപ്പിക്കാൻ തെരുവിലിറങ്ങിയ ബിജെപിക്കാർക്ക‌് ജനരോഷത്തിന‌് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. തിരുവനന്തപുരം കല്ലറ പാങ്ങോട‌്  കടകൾ അടപ്പിക്കാനെത്തിയ ബിജെപിക്കാരെ ജനങ്ങളും കച്ചവടക്കാരും ചേർന്ന‌് തുരത്തിയോടിച്ചു. ഹർത്താലിൽ വലഞ്ഞ അയ്യപ്പഭക്തർക്ക‌് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിവൈഎഫ‌്ഐ ഉൾപ്പെടെ വിവിധ യുവജനസംഘടനകളും സന്നദ്ധസംഘടനകളും ഭക്ഷണം വിതരണം ചെയ‌്തു.

  തുടർച്ചയായി നടത്തുന്ന അനാവശ്യ ഹർത്താലുകൾക്കെതിരെ ബിജെപി നേതാക്കളിലും പ്രവർത്തകർക്കിടയിലും കടുത്ത എതിർപ്പുണ്ട്. ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങാൻ വലിയവിഭാഗം ബിജെപി പ്രവർത്തകർക്ക‌് കടുത്ത ജാള്യവുമുണ്ട‌്. ഹർത്താലിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ‌്താൽ ഉടൻ അറസ്റ്റ‌് ചെയ്യാൻ സംസ്ഥാന പൊലീസ‌് മേധാവി നിർദേശം നൽകിയതിനാൽ ചില ബിജെപി പ്രവർത്തകർ ഭയന്നും പിൻമാറി.

   തൊഴിലാളികളും ജീവനക്കാരും കച്ചവടക്കാരുമുൾപ്പെടെ പൊതുസമൂഹം ശക്തമായ ഭാഷയിലാണ്  ഹർത്താലിനെതിരെ പ്രതികരിച്ചത‌്.  ബിജെപി ഹർത്താൽ പ്രഖ്യാപിച്ച ഉടൻതന്നെ സാമൂഹ്യമാധ്യമങ്ങളിൽ  രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ബിജെപിയുടെ ഫെയ്സ്ബുക്ക് പേജിൽ ജനം തെറിവിളിയായിരുന്നു. സംസ്ഥാനഘടകത്തിന്റെ ഇ മെയിലിലും രൂക്ഷ വിമർശനങ്ങളാണ‌് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് വന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2zSY6tV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages