വനിതാ മതില്‍: നിലമ്പൂർ ആയിഷ കണ്ണൂരിൽ അണിചേരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

വനിതാ മതില്‍: നിലമ്പൂർ ആയിഷ കണ്ണൂരിൽ അണിചേരും

കണ്ണൂർ > പെൺകരുത്തിന്റെയും പ്രതിഭയുടെയും പ്രതിരൂപമായ നടി നിലമ്പൂർ ആയിഷ വനിതാ മതിലിൽ കണ്ണൂരിൽ കണ്ണിചേരും. കാഞ്ഞങ്ങാട്‌ ഒരു പരിപാടിക്കായി എത്തുന്ന അവർ കണ്ണൂർ കാൾടെക്‌സിലാണ്‌ അണിചേരുക. 

നാടകം സമുദായത്തിന്‌ നിഷിദ്ധമായിരുന്ന കാലത്ത്‌ വെല്ലുവിളികളെ അതിജീവിച്ച്‌ അഭിനേത്രിയായ നിലമ്പൂർ ആയിഷയുടെ സാന്നിധ്യം പരിപാടിക്ക്‌ ആവേശം പകരുമെന്ന പ്രതീക്ഷയിലാണ്‌ സംഘാടകർ.  മുസ്ലിം സമുദായത്തിനു നിഷിദ്ധമെന്നു കരുതിയിരുന്ന നാടകത്തിൽ അഭിനയിക്കാൻ ഒരു മുസ്ലീം പെൺകുട്ടി തയ്യാറായത്‌ അക്കാലത്തെ സമുദായ നേതാക്ക‌ളുടെയും മതവാദികളുടെയും കടുത്ത എതിർപ്പാണ്‌ ക്ഷണിച്ചുവരുത്തിയത്‌. 15ാം വയസ്സിൽ പ്രകടിപ്പിച്ച ആ ധൈര്യത്തിന്റെ അളവ്‌ ചോരാതെയാണ്‌ കലാരംഗത്തും രാഷ്ട്രീയരംഗത്തും നിലമ്പൂർ ആയിഷയുടെ പ്രയാണം.



from Kerala || Deshabhimani ​Online ​News http://bit.ly/2R1ZOUf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages