ശിവഗിരിയിലേക്ക‌് തീർഥാടകപ്രവാഹം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

ശിവഗിരിയിലേക്ക‌് തീർഥാടകപ്രവാഹം

ശിവഗിരി > 86–-ാമത‌് ശിവഗിരി തീർഥാടനത്തിന‌് തുടക്കമായി. ഞായറാഴ‌്ച രാവിലെ 7.30 ന‌് ശ്രീനാരായണ ധർമ്മസഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ പതാക ഉയർത്തി. ഗവർണർ  പി സദാശിവം  ഉദ‌്ഘാടനം ചെയ‌്തു. തീർഥാടനത്തിന‌്  ശ്രീ നാരായണ ഗുരു അനുവാദം നൽകിയതിന്റെ നവതി നിറവിലാണ‌് ഇത്തവണ തീർഥാടനവേദി ഉണരുന്നത‌്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ആത്മീയത തുടങ്ങിയ സന്ദേശങ്ങളുടെ പ്രചാരണത്തിന‌്  പുറമേ ഇത്തവണ കായികമേള കൂടി നടത്തുന്നുണ്ട‌്.

ശനിയാഴ്ച മുതൽ ശിവഗിരിയിലേക്ക‌് തീർഥാടക പ്രവാഹം തുടങ്ങി. ഗുരുദേവ ദർശനങ്ങൾ മനുഷ്യരാശിയുടെ ഉന്നമനത്തിനായി എഴുതപ്പെട്ടവയാണെന്ന‌് ഗവർണർ പറഞ്ഞു.  ജാതി, മത, വർഗ, ലിംഗ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യപുരോഗതിയെ കാണുകയാണ് ഗുരു ചെയ്തത‌്. തുല്യത, സമത്വം എന്നിവയായിരുന്നു ഗുരുദർശനങ്ങളുടെ അടിസ്ഥാനശില–- അദ്ദേഹം പറഞ്ഞു.

 കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ, എംപിമാരായ കെ സി വേണുഗോപാൽ, എൻ കെ പ്രേമചന്ദ്രൻ,  ബിജെപി സംസ്ഥാന പ്രസിഡന്റ‌്  പി എസ‌് ശ്രീധരൻപിള്ള,  വി ജോയി എംഎൽഎ, വർക്കല മുനിസിപ്പൽ ചെയർപേഴ‌്സൺ ബിന്ദു ഹരിദാസ‌്, ഗോകുലം ഗ്രൂപ്പ‌് ചെയർമാൻ ഗോകുലം ഗോപാലൻ, അർജ്ജുന പുരസ‌്കാര ജേതാവ‌് വി ഭാസ‌്കരൻ തുടങ്ങിയവർ സംസാരിച്ചു.

ട്രസ്റ്റ‌് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ട്രഷറർ ശാരദാനന്ദ  നന്ദിയും പറഞ്ഞു.ശിവഗിരി മഠത്തിന്റെയും എസ്എൻഡിപി യോഗത്തിന്റെയും നേതൃത്വത്തിൽ അന്നദാനം ആരംഭിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അന്നദാന പവലിയൻ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ‌്ച കൃഷി, വ്യവസായം, പരിസ്ഥിതി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി എംഎൽഎ അധ്യക്ഷനാകും.



from Kerala || Deshabhimani ​Online ​News http://bit.ly/2RoEfwy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages