തെരഞ്ഞെടുപ്പുഫലം ഭാവിരാഷ്ട്രീയ സൂചന: എം എ ബേബി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

തെരഞ്ഞെടുപ്പുഫലം ഭാവിരാഷ്ട്രീയ സൂചന: എം എ ബേബി


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ത്യയുടെ ഭാവിരാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുമെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.  ഇത് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മറ്റ‌് രാഷ്ട്രീയകക്ഷികൾ ശ്രദ്ധാപൂർവമായ നീക്കം നടത്തിയാൽ മോഡിഭരണത്തിന‌് അന്ത്യം കുറിക്കാനാകുമെന്ന‌്  ഫലം തെളിയിക്കുന്നു.

മോഡിഭരണം തകർച്ചയുടെ വക്കിലാണ‌്. കേന്ദ്രമന്ത്രി ഉപേന്ദ്ര കു‌ശ‌് വാഹ എൻഡിഎ സഖ്യം വിട്ടതിനു  പിന്നാലെ ആർബിഐ ഗവർണർ ഉർജിത‌് പട്ടേൽ രാജിവച്ചു. തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടായി. അതേസമയം ബിജെപിയെ ഉത്തരേന്ത്യയിൽ ഒറ്റയ‌്ക്ക‌് തോൽപ്പിക്കാനുള്ള കരുത്ത‌് കോൺഗ്രസിനില്ല.ബിജെപിയെ അധികാരത്തിൽനിന്ന‌് നിഷ‌്കാസനംചെയ്യാനുള്ള നിലപാടാണ‌് സിപിഐ എം സ്വീകരിക്കുക.

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ‌് ചരിത്രവിജയം നേടും. കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തത്തെ പിണറായി വിജയൻ സർക്കാർ വിജയകരമായി നേരിട്ടത‌് ജനങ്ങൾ അനുഭവിച്ചറിഞ്ഞതാണ‌്. ഭരണനേട്ടങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ശബരിമലവിഷയം ഉയർത്തി ബിജെപിയും കോൺഗ്രസും സമരാഭാസം നടത്തിയത‌് ജനങ്ങളെ ബാധിച്ചിട്ടില്ലെന്ന‌് തദ്ദേശ ഉപതെരഞ്ഞെടുപ്പ‌് ഫലങ്ങൾ തെളിയിക്കുന്നു. ഇത‌് ലോക‌്സഭാ തെരഞ്ഞെടുപ്പുഫലത്തിലേക്കുള്ള ചൂണ്ടുപലകയാണ‌്.

പ്രളയദുരന്തത്തെ തുടർന്ന‌് പരിസ്ഥിതിലോലപ്രദേശങ്ങൾ ഒഴിവാക്കി പുനർനിർമാണം നടത്താൻ തീരുമാനിച്ചത‌് സർക്കാരിന്റെ ദീർഘവീക്ഷണമാണ‌്. സുപ്രീംകോടതി വിധിയുടെ മറവിൽ വിശ്വാസികൾ എന്നപേരിൽ ചിലരെ രംഗത്തിറക്കി കേരളത്തെ പിന്നോട്ടുകൊണ്ടുപോകാനാണ‌് ചില രാഷ്ട്രീയപാർടികൾ ശ്രമിച്ചത‌്.

ഇത്തരം ജീർണതകളെ തള്ളി പുതിയ സമൂഹസൃഷ്ടിക്കുള്ള അവസരമാണിപ്പോഴുള്ളത‌്. അനീതികളെയും അനാചാരങ്ങളെയും കഴുകിക്കളഞ്ഞ‌് നവീകരിക്കണം. ഇതിന്റെ ആദ്യ ചുവടുവയ‌്‌പാണ‌്  വനിതാമതിൽ. സ‌്ത്രീയുടെ പദവിയും സ്ഥാനവും തുല്യതയും നോക്കി സമൂഹത്തിന്റെ വളർച്ച കണക്കാക്കുക. ഈ സാഹചര്യത്തിൽ സ‌്ത്രീകളുടെ തുല്യതയ‌്ക്കായുള്ള പരിപാടിക്ക‌് ഏറെ പ്രാധാന്യമുണ്ട‌്. സ‌്ത്രീകളുടെ തുല്യനീതിക്കുവേണ്ടിയുള്ള ആദ്യ ചുവടുവയ‌്പാണ‌് ഈ ചരിത്രമതിലെന്നും ബേബി പ്രസ‌്ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Es0jAn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages