കൊച്ചി
എറണാകുളം ബോൾഗാട്ടി പാലസിൽ കൊച്ചി ഡിസൈൻ മേള ആരംഭിച്ചു. ഇൻഫോസിസ‌് സഹസ്ഥാപകൻ എസ‌് ഡി ഷിബുലാൽ മേള ഉദ‌്ഘാടനം ചെയ‌്തു. സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കർ അധ്യക്ഷനായി. കേരള സ‌്റ്റാർട്ടപ‌് മിഷൻ സിഇഒ സജി ഗോപിനാഥ‌്, കോപ്പൻഹേഗൻ ഇന്റർ ആക‌്ഷൻ സ‌്കൂൾ ഓഫ‌് ഡിസൈൻസിലെ അന ലൂറ ഫാരിയാസ‌് എന്നിവർ സംസാരിച്ചു.
മേളയുടെ ഭാഗമായി നേച്ചർ ഫോട്ടോപ്രദർശനവും ഒരുക്കിയിട്ടുണ്ട‌്. പ്രളയാനന്തരകേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി വിവിധ മേഖലകളിൽ നൂതന രൂപകൽപ്പനകളും സത്വരപരിഹാരങ്ങളും തേടാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈൻ ഫെസ്റ്റിവലിൽ 50 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത‌്. മാർട്ടിൻ പ്രക്കാട്ടാണ് പ്രദർശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.
സാങ്കേതികോൽപ്പന്നങ്ങൾ ഡിസൈൻ പ്രതിഷ്ഠാപനങ്ങളായി പ്രദർശിപ്പിച്ചിരിക്കുന്ന ഡിസൈൻ ഡിസ്ട്രിക്ടിലേക്ക് ബോട്ട് സർവീസ് ആരംഭിച്ചിട്ടുണ്ട‌്. ബോൾഗാട്ടി ഐലൻഡിലെ ഡിസൈൻ ഡിസ്ട്രിക്ടിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്.
ബുധനാഴ‌്ച രാവിലെ പത്തുമുതൽ വിവിധ രൂപകൽപ്പനകളെക്കുറിച്ച‌് പ്രമുഖർ സംസാരിക്കും. വൈകിട്ട‌് 4.30ന‌് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും.
from Kerala || Deshabhimani Online News https://ift.tt/2EiEEtI
via IFTTT
No comments:
Post a Comment