മരണവീട‌ുപോലെ ബിജെപി സമരപ്പന്തൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

മരണവീട‌ുപോലെ ബിജെപി സമരപ്പന്തൽ


തിരുവനന്തപുരം
സെക്രട്ടറിയറ്റിന‌് മുന്നിൽ ബിജെപി നടത്തുന്ന അനിശ‌്ചിതകാല നിരാഹാരസമരപ്പന്തൽ ചൊവ്വാഴ‌്ച മരണവീടുപോലെ മൂകം. ശബരിമല വിഷയം കത്തിച്ച‌് മുതലെടുക്കാൻ വീണ്ടും ഒരു ഹർത്താൽ കൂടി നടത്തവെയാണ‌് ഇടിത്തീയായ  അഞ്ച‌് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ‌് ഫലം പുറത്ത‌് വന്നത‌്. ഹർത്താലിന്റെ മറവിൽ അക്രമത്തിനിറങ്ങിയവരും തെരഞ്ഞെടുപ്പ‌് ഫലസൂചനകൾ വരാൻ തുടങ്ങിയതോടെ കൂടണഞ്ഞു. 

സമരത്തിന്റെ എട്ടാം ദിവസമായ  തിങ്കളാഴ‌്ച തലസ്ഥാനത്ത‌് കലാപം സൃഷ‌്ടിച്ച ശേഷമാണ‌് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണൻ നിരാഹാരം അവസാനിപ്പിച്ചത‌്. തുടർന്ന‌്  രാത്രി  സി കെ പ‌ത‌്മനാഭൻ നിരാഹരം തുടങ്ങി.  ഹർത്താലിന‌് അഭിവാദ്യമർപ്പിക്കാനും ഹർത്താൽ വിജയിപ്പിക്കാനുമെന്ന പേരിൽ കൂടുതൽ പ്രവർത്തകരെ ഇറക്കിവിട്ട‌് വീണ്ടും കുഴപ്പമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പു ഫലസൂചനകൾ വന്നു തുടങ്ങിയതോടെ പ്രവർത്തകരും നേതാക്കളും സമരപ്പന്തലിൽ നിന്നും ഒറ്റയ‌്ക്കും കൂട്ടായും മുങ്ങി. വൈകിട്ടായതോടെ ആളൊഴിഞ്ഞ ശവപ്പറമ്പുപോലെയായി സമരപ്പന്തൽ.  

പിന്നീടാരും സമരപ്പന്തലിലേക്ക‌് തിരിഞ്ഞ‌് നോക്കിയില്ല. സംസ്ഥാന നേതാക്കളും മുങ്ങി. നേരത്തെ ഉണ്ടായിരുന്ന പത്തോളംപേർ മാത്രമാണ‌് കൂട്ടിനുള്ളത‌്. അനിശ‌്ചിതകാല സത്യഗ്രഹസ്ഥലത്ത‌് മുദ്രാവാക്യം വിളിക്കാൻപോലും ആളെ കിട്ടാതെ വന്നതോടെ ജില്ലാ പ്രസിഡന്റ‌് സുരേഷിനെ സമരപ്പന്തലിലേക്ക‌് പത‌്മനാഭനൊപ്പമുള്ളവർ വിളിച്ചുവരുത്തി. തികഞ്ഞ നിസ്സംഗതയോടെ എത്തിയ ഇവരുടെ മുഖത്ത‌് ജാ‌ള്യവും പ്രകടമായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2EhwjX6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages