ആദ്യ താക്കോൽദാനം കഴിഞ്ഞ‌് ആദ്യ തറക്കല്ലിടൽ ; കെപിസിസി ഭവനപദ്ധതി വിവാദത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ആദ്യ താക്കോൽദാനം കഴിഞ്ഞ‌് ആദ്യ തറക്കല്ലിടൽ ; കെപിസിസി ഭവനപദ്ധതി വിവാദത്തിൽ


സ്വന്തം ലേഖകൻ
കൊച്ചി
ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ കെപിസിസി പ്രഖ്യാപിച്ച പദ്ധതിയിലും ഗ്രൂപ്പുകളിയും തട്ടിപ്പും. ‘ആദ്യ വീട‌ിന്റെ’ താക്കോൽദാനം ചെല്ലാനത്ത‌് രമേശ‌് ചെന്നിത്തല നിർവഹിച്ച‌് രണ്ടാഴ‌്ച കഴിഞ്ഞപ്പോൾ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ വരാപ്പുഴയിൽ ‘ആദ്യ വീടിന‌്’ തറക്കല്ലിട്ടു. ഇതോടെയാണ‌് തട്ടിപ്പ‌്  വ്യക്തമായത‌്.

നവംബർ 20നാണ‌് പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല ചെല്ലാനം വാഴക്കൂട്ടത്തിൽ പീറ്ററിനായി നിർമിച്ചതെന്ന‌ു പറയുന്ന വീട‌് കൈമാറിയത‌്. എന്നാൽ, അടിത്തറയടക്കം കുറെഭാഗം വീട്ടുകാർതന്നെ നിർമിച്ച വീടിന്റെ ബാക്കിപണിമാത്രം നടത്തി കെപിസിസിയുടെ ഭവനപദ്ധതിയിൽപെടുത്തുകയായിരുന്നു. ഓഖി ദുരന്തരത്തിൽപ്പെട്ട‌് പുനർനിർമിച്ച വീട‌് പ്രളയവീടിന്റെ പട്ടികയിൽപ്പെടുത്തുന്നതിനെ പ്രദേശത്തെ കോൺഗ്രസുകാർതന്നെ എതിർത്തിരുന്നു. എന്നാൽ, എറണാകുളം പാർലമെന്റ‌് സീറ്റിൽ വീണ്ടും മത്സരിക്കാൻ നെട്ടൊട്ടമോടുന്ന കെ വി തോമസ‌്, രമേശ‌്ചെന്നിത്തലയെയും അതുവഴി ഐ ഗ്രൂപ്പിനെയും പ്രീണിപ്പിക്കാനാണ‌് ഓഖിവീടിനെ പ്രളയവീടാക്കി മാറ്റിയത‌്‌. താക്കോൽ കൈമാറ്റച്ചടങ്ങിൽ ചെന്നിത്തലയുടെ ജില്ലയിലെ വിശ്വസ‌്തൻകൂടിയായ ഡിസിസി പ്രസിഡന്റ‌് ടി ജെ വിനോദ‌് മറ്റ‌് ചില പരിപാടികൾ ഉണ്ടെന്നപേരിൽ ഒഴിഞ്ഞുനിൽക്കുകയുംചെയ‌്തു.

കെപിസിസി രാഷ‌്ട്രീയലക്ഷ്യത്തോടെ കൊണ്ടുവന്ന 1000 വീട‌് പദ്ധതിയെപ്പോലും കെ വി തോമസിന്റെ പ്രവൃത്തി സംശയത്തിന്റെ നിഴലിലാക്കിയെന്നും ഐ ഗ്രൂപ്പുകാർ പരാതിപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ‌്, പ്രതിപക്ഷനേതാവ‌് എന്നിവർക്ക‌് ചിലർ പരാതി നൽകുകയും ചെയ‌്തു.

കഴിഞ്ഞദിവസം വരാപ്പുഴയിൽ മുല്ലപ്പളളി രാമചന്ദ്രൻ ‘ആദ്യ വീടിന‌്’ തറക്കല്ലിട്ട വാർത്ത ഡിസിസിയും കോൺഗ്രസ‌് പ്രവർത്തകരും ഫെയ‌്സ‌്ബുക്കിൽ പോസ‌്റ്റ‌് ചെയ‌്തിരുന്നു. ഇതിനുതാഴെ   രമേശ‌്ചെന്നിത്തല ചെല്ലാനത്ത‌് താക്കോൽ കൈമാറുന്ന ചിത്രം ഇട്ടശേഷം കെപിസിസിയുടെ ഭവനപദ്ധതിക്ക‌് എത്ര ആദ്യമുണ്ടെന്ന  പരിഹാസവുമായാണ‌് ചിലർ പ്രതികരിച്ചത‌്.

കഴിഞ്ഞദിവസം ഡിസിസി ഓഫീസിൽ ചേർന്ന  പാർലമെന്റ‌് മണ്ഡലം കോൺഗ്രസ‌് നേതൃയോഗത്തിലും കെ വി തോമസിനെതിരെ രൂക്ഷമായ വിമർശവും ഉയർന്നിരുന്നു.


 



from Kerala || Deshabhimani ​Online ​News https://ift.tt/2C1qprB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages