ശബരിമലയിൽ സർക്കാരും പൊലീസും ഏർപ്പെടുത്തിയ ക്രമീകരണങ്ങളിൽ ഹൈക്കോടതി തുടരെത്തുടരെ പൂർണ തൃപ‌്തി രേഖപ്പെടുത്തിയതോടെ സമരം അവസാനിപ്പിക്കാൻ വഴികാണാതെ നാണംകെട്ട‌് യുഡിഎഫും ബിജെപിയും. സമരത്തെ ജനം കൈയൊഴിഞ്ഞതോടെ സംഘപരിവാർ കലാപത്തിന‌് ശ്രമിക്കുമ്പോൾ നിയമസഭയ‌്ക്കകത്ത‌് പ്രകോപനം സൃഷ്ടിക്കുകയാണ‌് യുഡിഎഫ‌്. നിയമസഭാകവാടത്തിൽ യുഡിഎഫ‌് എംഎൽഎമാർ ഭക്ഷണം കഴിച്ചുകൊണ്ട‌് നടത്തുന്ന ഉപവാസവും ബിജെപി നടത്തുന്ന നിരാഹാരവും എട്ടുദിവസം പിന്നിട്ടു. കെ സുരേന്ദ്രനെ മോചിപ്പിക്കുക, നിരോധനാജ്ഞ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് ബിജെപി സമരം.
നിരോധനാജ്ഞ പിൻവലിക്കണമെന്ന‌് ആവശ്യപ്പട്ടാണ‌് യുഡിഎഫ‌് സമരം. കെ സുരേന്ദ്രൻ ജാമ്യം ലഭിച്ച‌് പുറത്തിറങ്ങി. അടുത്ത ആവശ്യം നിരോധനാജ്ഞ പിൻവലിക്കണമെന്ന‌്. ഇരുകൂട്ടരും പരസ‌്പരപൂരകമായാണ‌് സമരം തുടരുന്നത‌്. തിങ്കളാഴ‌്ച ബിജെപി സെക്രട്ടറിയറ്റ‌് മാർച്ച‌് നടത്തിയപ്പോൾ യുഡിഎഫ‌് നിയമസഭാ മാർച്ച‌് പ്രഖ്യാപിച്ചു. നിയമസഭയിൽ യുഡിഎഫ‌് ബഹളംവച്ചപ്പോൾ ബിജെപി അംഗം സ്വന്തം നിലയിൽ ഇറങ്ങിപ്പോയി.
ശബരിമല വിഷയത്തിൽ ആരാണ‌് കൂടുതൽ ശക്തമായ സമരം നടത്തുന്നു എന്ന കാര്യത്തിൽ മാത്രമാണ‌് ഇവർ തമ്മിലുള്ള മത്സരം. മറ്റെല്ലാകാര്യത്തിലും തികഞ്ഞ ഐക്യവും. തിങ്കളാഴ‌്ച വീണ്ടും ശബരിമലയിലെ ക്രമീകരണങ്ങളിൽ കോടതി പൂർണ തൃപ‌്തി രേഖപ്പെടുത്തിയത‌് ഈ കൂട്ടുകെട്ടിന‌് തിരിച്ചടിയായി. വിശ്വാസികൾക്ക‌് ദർശനത്തിന‌് ഒരു പ്രയാസവുമില്ലെന്നും വിലയിരുത്തിയതോടെ സമരം എങ്ങനെ മുന്നോട്ട‌് കൊണ്ടുപോകുമെന്ന കാര്യത്തിലും ഇരുകൂട്ടരും കടുത്ത ആശയക്കുഴപ്പത്തിലാണ‌്.
from Kerala || Deshabhimani Online News https://ift.tt/2La5PYK
via IFTTT
No comments:
Post a Comment