സ്വന്തം ലേഖകൻ
യുഡിഎഫ‌് അംഗങ്ങളുടെ തുടർച്ചയായ ബഹളത്തെ തുടർന്ന‌് നിയമസഭ തിങ്കളാഴ‌്ചയും നടപടിക്രമങ്ങൾ പൂർത്തിയാക്കി പിരിഞ്ഞു. സ‌്പീക്കറുടെ ഡയസിൽ വലിഞ്ഞുകയറാനും ബാനർ ഉപയോഗിച്ച‌് മുഖം മറക്കാനും യുഡിഎഫ‌് അംഗങ്ങൾ ശ്രമിച്ചതിനെ തുടർന്നായിരുന്നു ഇത‌്. തിങ്കളാഴ‌്ച സഭ ആരംഭിച്ചപ്പോൾ തന്നെ ബഹളം തുടങ്ങി.
ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണമെന്നായിരുന്നു പതിവ‌് ആവശ്യം. ചോദ്യോത്തര വേളയിൽ മന്ത്രി ജി സുധാകരൻ ഉത്തരം നൽകിത്തുടങ്ങിയതോടെ ചില യുഡിഎഫ‌് അംഗങ്ങൾ ബഹളം തുടർന്നു. എല്ലാ ദിവസവും സഭ തടസപ്പെടുത്തുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്ന് സ്പീക്കർ പറഞ്ഞു. നടപടികളുമായി സഹകരിക്കുമെന്നും പുറത്ത് സമരം തുടരുമെന്നും നിയമസഭയിൽ തന്നെ വ്യക്തമാക്കിയ പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ലംഘിക്കുന്നത‌് മര്യദയല്ലെന്നും സ്പീക്കർ പി ശ്രീരാമകൃഷ‌്ണൻ വ്യക്തമാക്കി.
ഇതിനിടെ അൻവർ സാദത്ത‌്, കെ എസ‌് ശബരീനാഥൻ, എം വിൻസന്റ‌് എന്നിവർ സ‌്പീക്കറുടെ ഡയസിലേക്ക് ക യറാനും. ബാനർ ഉയർത്തി സ‌്പീക്കറുടെ കാഴ‌്ച മറക്കാനും ശ്രമിച്ചു. ഇതോടെ ചോദ്യോത്തരവേളയും ശ്രദ്ധക്ഷണിക്കലും റദ്ദാക്കിയ സ‌്പീക്കർ നടപടികൾ വേഗത്തിലാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും അവതരിപ്പിച്ച ഉപധനാഭ്യർഥന പ്രമേയങ്ങൾ ചർച്ച കൂടാതെ പാസാക്കി സഭ പിരിയുകയായിരുന്നു. സഭ ചൊവ്വാഴ‌്ച വീണ്ടും ചേരും.
from Kerala || Deshabhimani Online News https://ift.tt/2QpPdlX
via IFTTT
No comments:
Post a Comment