മുത്തൂറ്റ‌് ഫിനാൻസ‌് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക‌് തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

മുത്തൂറ്റ‌് ഫിനാൻസ‌് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക‌് തുടങ്ങി


കൊച്ചി
തൊഴിൽമന്ത്രിയുടെ സാന്നിധ്യത്തിൽ എംഡി പങ്കെടുത്ത‌് ഉണ്ടാക്കിയ ഒത്തുതീർപ്പുവ്യവസ്ഥകൾ പാലിക്കണമെന്നാവശ്യപ്പെട്ട‌് മുത്തൂറ്റ‌് ഫിനാൻസ‌് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക‌് ആരംഭിച്ചു. പണിമുടക്കിന്റെ ആദ്യദിനമായ തിങ്കളാഴ‌്ച സ്ഥാപനത്തിന്റെ പ്രവർത്തനം സംസ്ഥാനവ്യാപകമായി നിലച്ചു. ചില റീജണൽ ഓഫീസുകൾ രാവിലെ തുറന്നെങ്കിലും ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല.

പണിമുടക്കിന്റെ ഭാഗമായി എറണാകുളത്തെ ഹെഡ‌് ഓഫീസിൽ സമാധാനപരമായി സമരത്തിൽ പങ്കെടുത്ത   സംഘടനാ നേതാക്കൾക്കുനേരെ മാനേജ‌്മെന്റിന്റെ പ്രതിനിധികൾ കൈയേറ്റത്തിന ശ്രമിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി രതീഷ്, അസോസിയേഷൻ മുത്തൂറ്റ‌് ഫിനാൻസ‌് യൂണിറ്റ് സെക്രട്ടറി നിഷ കെ ജയൻ, ട്രഷറർ ശരത് ബാബു എന്നിവർക്കുനേരെയാണ‌് കൈയേറ്റശ്രമമുണ്ടായത‌്.

തിരുവനന്തപുരം -റീജണിലെ 140 ബ്രാഞ്ചുകളുടെയും പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടു.  പണിമുടക്കിയ ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും വിശദീകരണയോഗങ്ങളും നടത്തി. തിരുവനന്തപുരത്ത‌് സോണൽ ഓഫീസിനു മുന്നിൽ നടത്തിയ യോഗം സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ‌്ഘാടനംചെയ്തു. എറണാകുളം ഹെഡ‌് ഓഫീസിനു മുന്നിൽ നടന്ന യോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ‌്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് അഭിവാദ്യംചെയ്തു.

2017, 2018 വർഷങ്ങളിലെ ബോണസ് വിതരണംചെയ്യുക, യൂണിയനിൽ അംഗമായതിന്റെ പേരിൽ രണ്ടുവർഷമായി തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യം നൽകുക, ഒരു വർഷംമുമ്പ‌് സംഘടന സമർപ്പിച്ച അവകാശപത്രിക ചർച്ചചെയ്ത് ശമ്പളപരിഷ‌്കരണം നടപ്പാക്കുക, അംഗീകൃത സ്റ്റാൻഡിങ‌് ഓർഡർ നിലവിൽ വരുത്തുക,  പ്രതികാര സ്ഥലംമാറ്റ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിലാണ‌് പണിമുടക്ക‌്. സംസ്ഥാനത്തെ 11  റീജണുകളിലെ 700ഓളം ബ്രാഞ്ചുകളിലെയും  റീജണൽ ഓഫീസുകളിലെയും അനുബന്ധ മുത്തൂറ്റ് സ്ഥാപനങ്ങളിലെയും ഹെഡ് ഓഫീസിലെയും  ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2ROzSrv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages