കൊച്ചി >കെഎസ്‌ആടിസിയിൽ താൽക്കാലിക ഒഴിവുകളിലേക്ക് നിയമം അനുവദിക്കുമെങ്കിൽ എം പാനൽ കണ്ടക്‌ടർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി. ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം. പിഎസ്‌സി വഴിയുള്ള നിയമനം പൂർത്തിയാകുന്നതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വരുന്നവരേയോ എം പാനൽ കാരേയോ കെഎസ്‌ആടിസിക്ക് താൽക്കാലികമായി നിയമിക്കാം.
നിയമം അനുവദിക്കുന്ന സമയപരിധിവരെ താല്‍ക്കാലികമായി ആയിരിക്കണം ഇതെന്ന് ജസ്‌റ്റിസ് വി ചിദംബരേഷും ജസ്‌റ്റിസ് ആർ നാരായണ പിഷാരടി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ പറഞ്ഞു.
കേസിൽ കക്ഷിചേരാനുള്ള എം പാനൽ കണ്ടക്‌ടർമാരുടെ അപേക്ഷ കോടതി അംഗീകരിച്ചു.
പിഎസ്‌സിലിസ്റ്റില്‍ നിന്നുള്ളവര്‍ വന്നാലും ഒഴിവുകള്‍ ഉണ്ടാകുമെന്ന് എംപാനല്‍ കണ്ടക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.800 കണ്ടക്ടര്‍മാര്‍ ദീര്‍ഘകാല അവധിയിലുമാണ്. ഇത് ഒട്ടും ആശ്വാസ്യമല്ല.ഈ ഒഴിവുകള്‍ നികത്താന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കുന്നവരെയും എംപാനലുകാരെയും നിയമിക്കാം.
കെഎസ്‌ആടിസിയിലെ നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിട്ടിട്ടുള്ളതാണ് . അതുകൊണ്ട് മറ്റ് വിധത്തിലുള്ള നിയമനം അംഗീകരിയ്ക്കാനാവില്ല. ഇക്കാര്യത്തില്‍ മാനേജ്മെന്റും യൂണിയനും തമ്മില്‍ ഉണ്ടാക്കുന്ന ഉഭയകക്ഷി കരാറിന് നിയമ പിന്‍ബലമില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌വഴി താല്‍ക്കാലികാടിസ്ഥാനത്തില്‍ വരുന്ന എംപാനലുകാരെ നിയമം അനുവദിയ്ക്കുന്ന സമയപരിധി കഴിഞ്ഞും തുടരുന്ന സ്ഥിതി വന്നു.ഇത് സ്വീകാര്യമല്ല- കോടതി വ്യക്തമാക്കി.
from Kerala || Deshabhimani Online News http://bit.ly/2EAQPC2
via IFTTT
No comments:
Post a Comment