കൊച്ചി> സ്ത്രീ‐പുരുഷ സമത്വമെന്ന ആശയത്തിലും ലിംഗതുല്യതയിലും ശബരിമല സ്ത്രീ പ്രവേശനത്തിലും നവോത്ഥാനമൂല്യ സംരക്ഷണത്തിലും കമ്യൂണിസ്റ്റുകാരും എൽഡിഎഫും നിലപാട് സ്വീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടും സീറ്റും നോക്കിയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുഭവിക്കുമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ "ഉഗ്രശാപ"ത്തോട് പ്രതികരിച്ച് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം പാര്‍ട്ടി നിലപാട് വിശദീകരിയ്ക്കുന്നത്. നവോത്ഥാന പാരമ്പര്യമുള്ള എൻഎസ്എസിനെ ഹിന്ദുത്വത്തിന്റെ അറവുശാലയിൽ എത്തിക്കുന്നതില്‍ ബിജെപി വിജയിച്ചോ എന്ന സംശയവും ലേഖനത്തില്‍ ഉന്നയിക്കുന്നു.
"എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായർ, വനിതാമതിലിനെ തുടക്കംമുതൽ എതിർക്കുകയും, ഇതിന്റെ മറവിൽ മുഖ്യമന്ത്രിയെ ഒറ്റതിരിച്ച് ആക്രമിക്കുകയുമാണ്. എന്നിട്ട് ഒരു ഉഗ്രശാപവും വർഷിച്ചിട്ടുണ്ട്. ഇതിനെല്ലാം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുഭവിക്കുമെന്നാണത്. തെരഞ്ഞെടുപ്പുകളിൽ പുലർത്തിവന്ന സമദൂരമെന്നത് ശരിദൂരമാക്കി കമ്യൂണിസ്റ്റ് വിരുദ്ധശക്തികളെ സഹായിക്കുമെന്ന സന്ദേശമാണ് എൻഎസ്എസ് നേതാവ് നൽകുന്നതെന്ന് ചില മാധ്യമനിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും തന്നെ ഏൽപ്പിച്ച പ്രധാനപ്പെട്ട മൂന്ന് ദൗത്യത്തിലൊന്ന് ഇതിനകം നിറവേറ്റിയെന്നും അത് പരസ്യപ്പെടുത്തുന്നില്ലായെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ള വെളിപ്പെടുത്തിയിരുന്നു.
ദൗത്യനിർവഹണം താൻ വിജയകരമായി പൂർത്തിയാക്കിയതിൽ മോഡിയും അമിത് ഷായും തൃപ്തരാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നവോത്ഥാന പാരമ്പര്യമുള്ള എൻഎസ്എസിനെ ഹിന്ദുത്വത്തിന്റെ അറവുശാലയിൽ എത്തിച്ചൂവെന്നതാണോ തൃപ്തിക്ക് കാരണം. എന്തായാലും, സ്ത്രീ‐പുരുഷ സമത്വമെന്ന ആശയത്തിലും ലിംഗതുല്യതയിലും ശബരിമല സ്ത്രീ പ്രവേശനത്തിലും നവോത്ഥാനമൂല്യ സംരക്ഷണത്തിലും കമ്യൂണിസ്റ്റുകാരും എൽഡിഎഫും നിലപാട് സ്വീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടും സീറ്റും നോക്കിയല്ല.''- കോടിയേരി എഴുതുന്നു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ധാർഷ്ട്യമാണെന്ന അധികപ്രസംഗവും സുകുമാരൻനായർ നടത്തിയിട്ടുണ്ട്.
എൻഎസ്എസിനോടോ മറ്റ് സാമൂഹ്യ സംഘടനകളോടോ അവർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളോടോ കാലോചിതമായ അഭിപ്രായങ്ങളോടോ എൽഡിഎഫ് സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു അകൽച്ചയോ വിദ്വേഷമോ ഇല്ല. എന്നാൽ, സ്ത്രീ‐പുരുഷ സമത്വം, ഭരണഘടനാ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ല. അതിനെ ധാർഷ്ട്യമെന്ന് മുദ്രകുത്തുന്നത് മറുകണ്ടം ചാടലാണ്- ലേഖനം പറയുന്നു.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ:
from Kerala || Deshabhimani Online News http://bit.ly/2PRe5hi
via IFTTT

No comments:
Post a Comment