തിരുവനന്തപുരം> ശബരിമല വിഷയത്തിൽ ബിജെപി നിരാഹാര സമരം തുടരുന്നതിനിടെ നേതാക്കളടക്കമുള്ളവർ രാജിവെച്ച് സിപിഐ എമ്മിലേക്ക്. ബിജെപി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ബിജെപി വിട്ട് സിപിഐ എമ്മുമായി സഹകരിക്കാൻ തയ്യാറായി വന്നത്. മറ്റ് നേതാക്കളായ ഉഴമലയ്‌ക്കൽ ജയകുമാർ, തൊളിക്കോട് സുരേന്ദ്രൻ, വെള്ളനാട് വി സുകുമാരാൻ എന്നിവരടക്കമുള്ള 100ഓളം പ്രവർത്തകരാണ് ബിജെപി വിട്ടത്. ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ നിരാഹാരം കിടക്കുന്ന സമരപന്തലിൽ വരെ സജീവമായിരുന്ന നേതാക്കളാണ് രാജവൈച്ചത്. ബിജെപിയിൽനിന്ന് രാജി വെയ്‌ക്കുകയാണെന്ന് വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്.
ബിജെപി അംഗത്വം രാജിവെച്ച അവര്‍ സിപിഐഎമ്മുമായി സഹകരിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി ഭാരവാഹി യോഗത്തിലും മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ നേതൃത്വത്തിന് നേരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന സമിതിയംഗംങ്ങള്‍ തന്നെ നേതാക്കള്‍ക്കെതിരെ പ്രതിഷേധമുന്നയിച്ചിരുന്നു.
ബിജെപിയില്‍ ജനാധിപത്യത്തിന്റെ കണിക പോലും തങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്നും ശബരിമല വിഷയത്തില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും അജണ്ടകള്‍ മാത്രം മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമര പരിപാടികളാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആഹ്വാനം ചെയ്യുന്നതെന്നും ബിജെപി വിട്ടവർ പറയുന്നു.
from Kerala || Deshabhimani Online News http://bit.ly/2A6P9wX
via IFTTT
No comments:
Post a Comment