സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ല, ആശയപരമായ ഐക്യത്തിന്റെ പേരിലാണ് ലോക് താന്ത്രിക് ജനതാദളിന്റെ എൽഡിഎഫ‌് പ്രവേശമെന്ന് എം പി വീരേന്ദ്രകുമാർ വാർത്താലേഖകരോട‌് പറഞ്ഞു. അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം രാജ്യത്ത് നിലനില്ക്കുമ്പോൾ ഇടതുകക്ഷികളുമായി യോജിച്ചുള്ള പോരാട്ടത്തിന് ഏറെ പ്രസക്തിയുണ്ട‌്.
ദീർഘകാലം ഇടതുമുന്നണിയുമായി യോജിച്ച് പ്രവർത്തിച്ചിരുന്നു. അടിയന്തരാവസ്ഥക്കെതിരെ ഇടതുകക്ഷികളോടൊത്ത് പോരാടാനായി.
സമാനമായ സാഹചര്യമാണ് രാജ്യത്ത് ഉണ്ടാവാൻ പോകുന്നത്. നമ്മുടെ സ്വകാര്യമായ കുറിപ്പുകളും സംഭാഷണങ്ങളുംവരെ വെളിപ്പെടുത്തണമെന്ന് നിയമം വരുന്നു. നമ്മളൊന്നും ചിന്തിക്കാനും പറയാനും പാടില്ലെന്നാണ് പറയുന്നത്. ഇനിയുള്ള വിപ്ലവങ്ങൾ അധികാരത്തിന് വേണ്ടിയാവില്ല. കിട്ടിയ അധികാരം നിലനിർത്താനുള്ളതായിരിക്കും. ഈ സാഹചര്യത്തിൽ ഇടതുമുന്നണി പ്രവേശം കൂടുതൽ യോജിച്ച പോരാട്ടത്തിന് അവസരമൊരുക്കുമെന്നും വീരേന്ദ്രകുമാർ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2EUEHge
via IFTTT
No comments:
Post a Comment