കോഴഞ്ചേരി
പമ്പാതീരത്ത് മഹാശിലാ സംസ്കാരത്തിന്റെ ഭാഗമായുള്ള പെട്ടിക്കല്ലറ കണ്ടെത്തി. തോട്ടപ്പുഴശ്ശേരി വെള്ളങ്ങൂരിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മൂവായിരത്തിലധികം വർഷം പഴക്കമുള്ള സംസ്കാരത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്.
സെപ‌്തംബർ 29 ന് പമ്പാതീരത്ത് ആഞ്ഞിലിമൂട്ടിൽ കടവിനോടുചേർന്നുള്ള ഭാഗത്തുനിന്ന‌് പ്രാന ശിൽപങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പര്യവേഷണം ആരംഭിച്ചിരുന്നു. ഗവേഷകനായ രാജീവ് പുലിയൂരാണ‌് തോട്ടപ്പുഴശ്ശേരിയിൽ മുനിയറയ‌്ക്കു സമാനമായ പെട്ടിക്കല്ലറ കണ്ടെത്തിയത്. 3. 40 മീറ്റർ നീളവും 66 സെന്റീമീറ്റർ വീതിയും 30 സെന്റീമീറ്റർ കനവുമുള്ള നാല‌് കരിങ്കൽപാളികളാണ് മുകളിൽ സ്ഥാപിച്ചിട്ടുള്ളത്. കല്ലറയുടെ താഴ്ച എത്രയെന്നും ഉള്ളിൽ എന്താണ് എന്നും തുടർ ഗവേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ.
from Kerala || Deshabhimani Online News http://bit.ly/2ESKEtt
via IFTTT
No comments:
Post a Comment