കെഎസ‌്ആർടിസിയിലെ മുഴുവൻ കരാർ ജീവനക്കാരുടെയും പ്രശ‌്നങ്ങൾ പഠിച്ച‌് സർക്കാരിന‌് റിപ്പോർട്ട‌് നൽകാനായി രൂപീകരിച്ച പ്രത്യേക സമിതിയുടെ യോഗം 31ന‌് ചേരും. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ കെഎസ‌്ആർടിസി എംഡി, നിയമ സെക്രട്ടറി, ധന സെക്രട്ടറി എന്നിവരാണുള്ളത‌്. എം പാനൽ, കരാർ ജീവനക്കാർ എന്നിവരുടെ പ്രശ‌്നങ്ങൾ വെവ്വേറെ പഠിച്ച‌് റിപ്പോർട്ട‌് നൽകും. പിരിച്ചുവിട്ട എം പാനലുകാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാകുമോ എന്ന‌് പരിശോധിക്കും. അടുത്ത പത്തിന‌് കോടതിയിൽ ഹിയറിങ‌് നടക്കുംമുമ്പ‌് ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട‌് സ്വീകരിക്കും. അതിനിടെ, ബുധനാഴ‌്ചയോടെ കെഎസ‌്ആർടിസി സർവീസുകൾ സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു.
കെഎസ‌്ആർടിസിൽ നിലവിലെ കരാർ ജീവനക്കാരുമായി ബന്ധപ്പെട്ട‌് ഭാവിയിലും വിഷയങ്ങൾ വരും. നിലവിൽ 1850 ഡ്രൈവർമാരും 256 അസിസ‌്റ്റന്റുമാരും കരാർ ജീവനക്കാരാണ‌്. ഇതിൽ അസിസ‌്റ്റന്റുമാരുടെ റാങ്ക‌് ലിസ്റ്റ‌് നിലവിലുണ്ട‌്. ഇതുമായി ബന്ധപ്പെട്ട‌് കേസുമുണ്ട‌്. അതിനാൽ, കരാർ ജീവനക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രശ‌്നങ്ങളും പരിഹരിക്കും. കെഎസ‌്ആർടിസിയിൽ നിലവിലുള്ള ഡ്യൂട്ടി അനുപാതം കർശനമായി നടപ്പാക്കുന്ന കാര്യവും തീരുമാനിക്കും. ട്രേഡ‌് യൂണിയനുകളുടെ അഭിപ്രായവും സമിതി തേടും.
from Kerala || Deshabhimani Online News http://bit.ly/2EMyCSi
via IFTTT
No comments:
Post a Comment