തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തെ ഏൽപ്പിക്കണം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തെ ഏൽപ്പിക്കണം: മുഖ്യമന്ത്രി



കൊച്ചി
സ്വകാര്യവൽക്കരിക്കാനാണ‌് ഉദ്ദേശിക്കുന്നതെങ്കിൽ തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നാണ‌് കേന്ദ്രത്തോട‌് നിർബന്ധമായും ആവശ്യപ്പെട്ടിരിക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി എസ‌്പിവി രൂപീകരിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക‌് വിമാനത്താവളം നൽകേണ്ടതില്ല. ഇതാണ‌് നാടിന്റെ പൊതുവികാരം. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചുകഴിഞ്ഞു. ഇതിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുമെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി അന്തരാഷ‌്ട്ര വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെർമിനലും 40 മെഗാവാട്ടായി ഉയർത്തിയ സൗരോർജപദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുത്തുനൽകിയപ്പോൾത്തന്നെ ചില കരാറുകൾ ഉണ്ടായിരുന്നു. കൊച്ചിയിൽ വിമാനത്താവളം കേന്ദ്രസർക്കാരിന് നിർമിക്കാനും നടത്താനും കഴിയാത്ത സാഹചര്യത്തിലാണ് സിയാൽ എന്ന സ്ഥാപനം ഉണ്ടായത‌്.   അതിന്റെ നേതൃത്വത്തിലാണ‌്  വിമാനത്താവളം നിർമിച്ചത‌്. കണ്ണൂരിലെ വിമാനത്താവളം സിയാൽ നൽകിയ അനുഭവത്തിന്റെ വെളിച്ചത്തിലാണ് യാഥാർഥ്യമായത‌്.

കോവളംമുതൽ ബേക്കൽവരെയുള്ള ജലപാത വികസനത്തിന‌് സിയാലിനെ തെരഞ്ഞെടുത്ത‌ത‌് സ്ഥാപനത്തിന്റെ കാര്യക്ഷമതകൊണ്ടാണ‌്. സിയാലിലെ സൗരോർജ പ്ലാന്റ‌് ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു. ഇതിന‌് ഐക്യരാഷ‌്ട്രസഭയുടെ അംഗീകാരവും ലഭിച്ചു.  വ്യോമയാനരംഗത്തെ പ്രവർത്തനത്തിലുപരി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനം എന്ന നിലയിലേക്ക‌് സിയാൽ വളർന്നു. സൗരോർജപ്ലാന്റിന്റെ സ്ഥാപിതശേഷി 40 ലക്ഷം മെഗാവാട്ട‌് ആയി ഉയർത്തിയതോടെ 30,000 യൂണിറ്റ‌് വൈദ്യുതി പ്രതിദിനം മിച്ചംവയ‌്ക്കാൻ കഴിയും. പൊതുജനപങ്കാളിത്തത്തോടെയാണ‌് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നടത്തിവരുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം ഒരുകോടി യാത്രക്കാരെ കൈകാര്യംചെയ്ത സിയാൽ ഇന്ന് ഒരു എയർപോർട്ട് ഓപ്പറേറ്റർ എന്ന നിലയിൽ ഒരുപാട് വളർന്നു. 100 കോടി രൂപയോളം നിക്ഷേപമുള്ള സംസ്ഥാന സർക്കാരിന് ഇതുവരെ ലാഭവിഹിതമായി 230 കോടിയോളം രൂപ സിയാൽ നൽകിക്കഴിഞ്ഞു. 5.1 മെഗാവാട്ട് സൗരോർജ കാർപോർട്ട് സ്ഥാപിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കാർപോർട്ടുള്ള വിമാനത്താവളമെന്ന റെക്കോഡും സിയാലിനു ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2PzUbag
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages