ജനത്തെ മറന്ന‌് പ്രതിപക്ഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

ജനത്തെ മറന്ന‌് പ്രതിപക്ഷം


തിരുവനന്തപുരം
പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാമത‌് സമ്മേളനം വ്യാഴാഴ‌്ച സമാപിക്കും. സുപ്രധാന നിയമനിർമാണങ്ങൾക്കായി ചേർന്ന സമ്മേളനത്തിൽ ഒരുദിവസംപോലും സഭാനടപടികളുമായി  പ്രതിപക്ഷം സഹകരിച്ചില്ല. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന‌്  സർക്കാരും പൊലീസും ഏർപ്പെടുത്തിയ ക്രമീകരണങ്ങളുടെ മറവിലാണ‌് വർഗീയമുതലെടുപ്പ‌് ലക്ഷ്യമിട്ട‌് യുഡിഎഫ‌് സഭാനടപടികൾ അലങ്കോലപ്പെടുത്തിയത‌്. ജനക്ഷേമ വിഷയങ്ങൾ ഒരിക്കലും ചർച്ചചെയ്യരുതെന്ന വാശിയോടെ ശബരിമലവിഷയത്തെ പ്രതിപക്ഷം ദുരുപയോഗം ചെയ‌്തു. നവംബർ  27നാണ‌്  സമ്മേളനം തുടങ്ങിയത‌്.  മൂന്ന‌് ബിൽ പരിഗണിക്കേണ്ടിയിരുന്ന രണ്ടാംനാൾ ചോദ്യോത്തരവേളമുതൽ  സഭ അലങ്കോലപ്പെടുത്തി.

ഡിസംബർ മൂന്നിന‌് മൂന്ന‌് എംഎൽഎമാരെ സഭാകവാടത്തിൽ ഉപവാസത്തിനിരുത്തി. അഞ്ചിന‌്  പ്രളയത്തെക്കുറിച്ച‌് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട‌് അടിയന്തര പ്രമേയ നോട്ടീസ‌് നൽകി. സർക്കാർ ചർച്ചയ‌്ക്ക‌് തയ്യാറായി. അന്നും ചർച്ച പൂർത്തിയാക്കാൻ നിൽക്കാതെ  നടപടികൾ ബഹിഷ‌്കരിക്കുകയായിരുന്നു.

ആദ്യനാൾ ശബരിമലയുടെ പേരിൽ തുടങ്ങിയ ബഹളം  പിന്നീട‌് എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന ആവശ്യത്തിലേക്ക‌് മാറി.  ശബരിമലയുടെ പേരിലുള്ള ബഹളവും സഭാ കവാടത്തിലെ സമരവും തുടങ്ങി കുടുങ്ങിയ സ്ഥിതിയിലുമായി പ്രതിപക്ഷം.  ബഹളത്തിനിടയിലും നിയമനിർമാണ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിനായി. എട്ടുബില്ലുകൾ പാസാക്കി. സഹകരണ സംഘം (രണ്ടാം ഭേദഗതി)ബിൽ സബ‌്ജക്ട‌് കമ്മിറ്റിക്ക‌് വിട്ടു.



from Kerala || Deshabhimani ​Online ​News https://ift.tt/2zWW0sR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages