കണ്ണൂര്‍> കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങാൻ തയ്യാറെന്ന് ഒമാൻ ഏയർ അറിയിച്ചു. ഇതിനുള്ള ചർച്ചകൾ വിമാനത്താവളം അധികൃതരുമായി നടത്തിയെന്നും സർക്കാരിന്റെ അനുമതി കാക്കുകയാണെന്നും ഒമാൻ എയർ അറിയിച്ചു. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ഷാർജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സർവ്വീസുകളുള്ളത്.ഒമാനിലേക്ക് കൂടി സർവീസ് തുടങ്ങുന്നത് യാത്രക്കാർക്ക് ഏറെ സൗകര്യമാകും.
കേരളത്തിൽ കോഴിക്കോട്, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്ന് ഒമാൻ എയർ സർവീസുകളുണ്ട്. കണ്ണൂരിൽ നിന്ന് കൂടി സർവ്വീസുകൾ ആരംഭിച്ചാൽ ഉത്തരകേരളത്തിലെ പ്രവാസികൾക്ക് ഗുണകരമാകും. വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ സംത്യപ്തരാണെന്നും ഒമാൻ ഏയർ അധികൃതർ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2TcISXS
via IFTTT
No comments:
Post a Comment