രോഗീചൂഷണത്തിന‌് കടിഞ്ഞാൺ ; ക്ലിനിക്കല്‍ സ്ഥാപന രജിസ്ട്രേഷന്‍, നിയന്ത്രണ നിയമം ജനുവരി ഒന്നുമുതൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

രോഗീചൂഷണത്തിന‌് കടിഞ്ഞാൺ ; ക്ലിനിക്കല്‍ സ്ഥാപന രജിസ്ട്രേഷന്‍, നിയന്ത്രണ നിയമം ജനുവരി ഒന്നുമുതൽ

തിരുവനന്തപുരം > സ‌്കാനിങ‌് അടക്കമുള്ള പരിശോധനകള്‍ക്ക് അമിതനിരക്ക് ഈടാക്കുന്ന സ്വകാര്യ ലാബുകള്‍ക്ക് പുതുവര്‍ഷദിനം മുതല്‍ സര്‍ക്കാര്‍ കടിഞ്ഞാണ്‍. ലാബ‌് പരിശോധനകൾ, എക‌്സ‌്റേ, സ‌്കാനിങ‌് തുടങ്ങിയ  മുഴുവൻ സേവനങ്ങളുടെയും നിരക്കുകൾ സര്‍ക്കാര്‍-, സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ലാബുകളും ജനുവരി ഒന്നുമുതല്‍ പൊതുജനങ്ങൾക്ക‌് കാണാവും വിധം പ്രദർശിപ്പിക്കണം.  രോഗീചൂഷണത്തിന‌് കടിഞ്ഞാണിടാൻ സർക്കാർ കൊണ്ടുവന്ന  ക്ലിനിക്കല്‍ സ്ഥാപന രജിസ്ട്രേഷന്‍, നിയന്ത്രണനിയമം ജനുവരി ഒന്നിന് നിലവിൽ വരും. രോഗി ചികിത്സതേടുന്ന മേഖലയിലെ ആശുപത്രികളിൽ ഒരു പരിശോധനയ‌്ക്ക‌് ഈടാക്കുന്ന ഫീസ‌് നിരക്ക‌് ഓൺലൈനായി അറിയാന്‍ കഴിയുന്നടക്കമുള്ള സേവനങ്ങള്‍ നിലവില്‍വരുത്താന്‍ ഉദ്ദേശിച്ചാണ് നിയമം നടപ്പാക്കുന്നതെന്ന്  മന്ത്രി കെ കെ ശൈലജ പറഞ്ഞു.

നിയമം പ്രാബല്യത്തിൽ വരുന്നതോടെ രജിസ്റ്റർ ചെയ്യാത്ത ഒരു ആരോഗ്യസ്ഥാപനത്തിനും പ്രവർത്തിക്കാനാവില്ല. ഓരോ സ്ഥാപനവും നല്കുന്ന സേവനങ്ങൾ, ഈടാക്കുന്ന ഫീസ്, ഡോക്ടർമാർ അടക്കമുള്ളവരുടെ യോഗ്യത തുടങ്ങിയവ പ്രദർശിപ്പിക്കണം. സേവനം, പരിശോധന തുടങ്ങിയവ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ പ്രത്യേക സമിതിയുണ്ടാകും. പരാതി തെളിഞ്ഞാൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകും. 

സർക്കാർ രൂപീകരിക്കുന്ന കൗൺസിലിൽ രജിസ‌്റ്റർ ചെയ്യാതെ ക്ലിനിക്കുകൾ ആരംഭിക്കാൻ കഴിയില്ല. ആദ്യഘട്ടത്തിൽ അലോപ്പതി സ്ഥാപനങ്ങളെയാണ് നിയമ പരിധിയിൽ കൊണ്ടുവരുന്നത്. ദന്ത ചികിത്സയടക്കം അലോപ്പതി രംഗത്തെ ആശുപത്രികളുടെയും ലബോറട്ടറികളുടെയും രജിസ്‌ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കും. ആദ്യപടിയായി മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ സ്ഥാപനങ്ങൾക്കാണ് താല്കാലിക രജിസ‌്ട്രേഷൻ നൽകുക.  ജനുവരി പകുതിയോടെ മറ്റു ജില്ലകളിലെയും രജിസ്‌ട്രേഷൻ തുടങ്ങും. www.clinicalestablishments.kerala.gov.in എന്ന പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷന്‍.

രജിസ്‌ട്രേഷനുശേഷം സ്ഥാപനങ്ങളെ  പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിക്കും. ഓരോ വിഭാഗത്തിനും ആവശ്യമായ കുറഞ്ഞ നിലവാരം നിശ്ചയിക്കാന്‍ പ്രത്യേക സമിതികൾക്ക് രൂപംനല്കും. സ്ഥിരം രജിസ്‌ട്രേഷൻ നൽകുന്നതിനു മുന്നോടിയായി സ്ഥാപനങ്ങൾ നിശ്ചിത നിലവാരം കൈവരിച്ചിക്കണം. രണ്ടുവർഷത്തിനകം സ്ഥിര രജിസ്‌ട്രേഷൻ നൽകുമെന്ന‌് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കെ കെ ശൈലജ പറഞ്ഞു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഫെബ്രുവരിയിലാണ് നിയമസഭ പാസാക്കിയത്.



from Kerala || Deshabhimani ​Online ​News http://bit.ly/2Snyb4P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages