ജാതിയും മതവും പറഞ്ഞ‌് വനിതാ മതിലിനെ തകർക്കാൻ നീക്കം–-കാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

ജാതിയും മതവും പറഞ്ഞ‌് വനിതാ മതിലിനെ തകർക്കാൻ നീക്കം–-കാനം


ജാതീയതയും വർഗീയതയും ഇളക്കിവിട്ട‌് വനിതാ മതിലിനെ തകർക്കാൻ ശ്രമം നടക്കുകയാണെന്ന‌് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വനിതാ മതിലിന‌് കക്ഷി രാഷ‌്ട്രീയ പരിഗണനയില്ല. മനുഷ്യന്റെ പ്രശ‌്നമെന്ന നിലയ‌്ക്ക‌് ഏത‌് സംഘടനയ‌്ക്കും പങ്കെടുക്കാം. 50 ലക്ഷംപേർ പങ്കെടുക്കുമെന്നാണ‌് ഇപ്പോഴത്തെ കണക്കുകൂട്ടലെന്ന‌് അദ്ദേഹം സിപിഐ എക‌്സിക്യൂട്ടീവ‌് യോഗത്തിന‌് ശേഷം വാർത്താലേഖകരോട‌് പറഞ്ഞു.

ബിജെപിയുടെ ആഭിമുഖ്യത്തിലുള്ള അയ്യപ്പജ്യോതിക്ക‌് വ്യക്തമായ പിന്തുണ നൽകിയിട്ട‌് എൻഎസ‌്എസ‌് സമദൂരം പറയുന്നതിൽ അർഥമില്ല. സമുദായസംഘടന എന്ന നിലയ‌്ക്ക‌് ആരെ പിന്തുണയ‌്ക്കാനും എൻഎസ‌്എസിന‌് സ്വാതന്ത്ര്യമുണ്ട‌്.

ദയവ‌ുചെയ‌്ത‌് ഇനിയും സമദൂരം എന്നുപറഞ്ഞ‌് ജനങ്ങളെ കബളിപ്പിക്കരുത‌്. വനിതാമതിലുമായി സഹകരിക്കുമെന്ന ബിഡിജെഎസ‌് തീരുമാനം സ്വാഗതാർഹമാണ‌്.

തെറ്റുതിരുത്തി വരുന്നവരെ പിന്തിരിപ്പിക്കാനില്ല. നാല‌് കക്ഷികളെ എൽഡിഎഫ‌് ഘടകകക്ഷിയാക്കിയത‌് ഗൗരവമായി ചർച്ച ചെയ‌്തെടുത്ത തീരുമാനമാണ‌്. അതിനുള്ള സ്വാതന്ത്ര്യമെങ്കിലും തങ്ങൾക്ക‌് വിട്ടുതരാൻ വിമർശകർ തയ്യാറാകണമെന്ന‌് കാനം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2QT6Evb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages