പ്രളയദുരന്തം: എറണാകുളം ജില്ലയിൽ വീട് നഷ്ടപ്പെട്ട 1340 കുടുംബങ്ങൾക്ക് ആദ്യഗഡു പണം വിതരണം ചെയ‌്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

പ്രളയദുരന്തം: എറണാകുളം ജില്ലയിൽ വീട് നഷ്ടപ്പെട്ട 1340 കുടുംബങ്ങൾക്ക് ആദ്യഗഡു പണം വിതരണം ചെയ‌്തു

കൊച്ചി> പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എറണാകുളം ജില്ലയിലെ 1340 കുടുംബങ്ങൾക്ക് ആദ്യഗഡു തുക വിതരണം ചെയ്തതായി കലക്ടർ കെ മുഹമ്മദ് സഫീറുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ 2186 വീടുകളാണ് തകർന്നത‌്. സർക്കാർ സഹായത്തോടെ വീട് വയ്ക്കുന്നതിന് 1345 പേരാണ് സമ്മതപത്രം നൽകിയത്. 95,100 രൂപയാണ് ആദ്യഗഡുവായി നൽകിയത്.

ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ വീട് നിർമാണത്തിന‌് 403 ഗുണഭോക്താക്കളാണ് സമ്മതം നൽകിയിട്ടുള്ളത്. ഇതിൽ 337 എണ്ണം കെയർ ഹോം പദ്ധതിപ്രകാരം നിർമിക്കും. ബാക്കിയുള്ള 66 വീടുകളുടെ നിർമാണത്തിനുള്ള നടപടി പുരോഗമിച്ചു വരികയാണ്. ജില്ലയിൽ എൻജിഒകളുടെ സഹായത്തോടെ 81 വീടുകളും പുനർനിർമിക്കും. സർവേ പ്രകാരം ഭാഗികമായി തകർന്നത് 86,341 വീടുകളാണ്. അപ്പീൽ വിഭാഗത്തിൽ 30,239 അപേക്ഷകളാണ‌്  ലഭിച്ചത‌്.

പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ ഡിവിഷന്റെ നേതൃത്വത്തിൽ 23.93 കോടി രൂപയുടെ 105 പദ്ധതികൾക്ക‌് പ്രളയത്തിന്റെ ഭാഗമായി ഭരണാനുമതി ലഭിച്ചു. ഇതിൽ 17 നിർമാണപ്രവൃത്തികൾ പൂർത്തിയായി വരുന്നു. എറണാകുളം ഡിവിഷനിൽ 216 നിർമാണ പ്രവൃത്തികൾക്കായി 20.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതിൽ 70 എണ്ണം പൂർത്തിയാക്കി.

പ്രളയത്തിൽ നശിച്ച വീടുകളിൽ വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് കുടുംബശ്രീയിൽനിന്ന‌് ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പയും നൽകാൻ സർക്കാർ അനുമതി നൽകി. ജില്ലയിൽ 5896 അപേക്ഷകൾ ലഭിച്ചതിൽ 3543 ഗുണഭോക്താക്കൾക്ക് 225.03 കോടി രൂപ വായ്പ നൽകി.

തൊഴിലുറപ്പ് പദ്ധതിപ്രകാരം കാനകളിലെ മണ്ണ് നീക്കൽ, കാലിത്തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻ കൂട്, മത്സ്യക്കൃഷി, കിണർ റീചാർജിങ‌്‌ എന്നിവയ്ക്കായി 29.78കോടി രൂപ അനുവദിച്ചു. ഇതിൽ 75 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കി.

കൃഷിനാശം സംഭവിച്ചതിന് സർക്കാർ 13.5 കോടി രൂപയും വിള ഇൻഷുറൻസ് പ്രകാരം 75 ലക്ഷം രൂപയും 19,805 കർഷകർക്ക് വിതരണം ചെയ്തു.  ചെറുകിട ജലസേചനത്തിന് 110 ലിഫ്റ്റ് ഇറിഗേഷൻ സ‌്കീമുകൾക്ക് 213.87 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി.

കൈത്തറി മേഖലയിൽ 2.84 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്ക‌്. സിഎസ്ആർ ഫണ്ടിൽനിന്ന‌് 1.10 കോടി രുപ ചെലവഴിച്ചു. ജില്ലയിൽ ഏഴ് കൈത്തറി സഹകരണ സംഘങ്ങളിലായി 255 യൂണിറ്റുകൾക്ക് നഷ്ടം വന്നിട്ടുണ്ട്. ഇതിൽ 238 എണ്ണത്തിന്റെ പുനരുദ്ധാരണം നടന്നു. 17 എണ്ണത്തിന്റെ നവീകരണം നടക്കുകയാണ്. മൃഗസംരക്ഷണ മേഖലയിൽ നഷ്ടം വന്നത് ഏഴ‌് കോടി രൂപയാണ്. സർക്കാർ അഞ്ച‌് കോടി രൂപ അനുവദിച്ചിട്ടുണ്ട്. 4,99,89,690 രൂപ 6661 കർഷകർക്ക് വിതരണത്തിനായി നൽകിയിട്ടുള്ളതായി കലക്ടർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2QTCR5O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages