ലഖ്നൗ>യു പിയിലെ ബുലന്ദ്‌ശഹറിൽ പൊലീസ് ഇൻസ്‌പെക്‌ടർ സുബോധ്‌കുമാർ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ ടാക്‌സി ഡ്രൈവർ അറസ്‌റ്റിൽ. പ്രശാന്ത് നാട്ട് എന്നയാളാണ് അറസ്‌റ്റിലായത്. സുബോധ്‌കുമാറിനെ വെടിവെച്ചത് താനാണെന്ന് ഇയാൾ കുറ്റം സമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു.
അതേസമയം സുബോധ്‌കുമാറിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ആർഎസ്‌എസ് നേതാവ് യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ അറസറ്റ് ചെയ്യണമെന്ന് സുബോധ്‌കുമാറിന്റെ കുടുംബം ശക്‌തമായി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പ്രശാന്ത് നാട്ടിനെ അറസ്‌റ്റ് ചെയ്‌തത്.
ആൾക്കൂട്ട ആക്രമണം നിയന്ത്രിക്കുന്നതിനിടെയാണ് സുബോധ്‌കുമാർ കൊല്ലപ്പെട്ടത്. ആ സംഭവത്തിന്റെ എഫ്‌ഐആറിൽ പ്രശാന്ത് നാട്ടിന്റെ പേര് ഉണ്ടായിരുന്നില്ല.
ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയിൽ ആർഎസ്‌എസ് നേതൃത്വത്തിൽ ആൾക്കൂട്ടം തല്ലിക്കൊന്ന അഖ്‌ലാഖിന്റെ ഘാതകരെ അറസ്റ്റ് ചെയ്‌തിരുന്നത് സുബോധ്‌കുമാർ ആണ്. സുബോധ്‌കുമാറിന്റെ കൊലപാതകത്തിന് കാരണം ആ അറസ്‌റ്റാണെന്നും കുടുംബം ആരോപിച്ചിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2SnmafG
via IFTTT
No comments:
Post a Comment