കൊച്ചി>നവോത്ഥാന വീണ്ടെടുപ്പിനുള്ള വനിതാമതിൽ ക്രൈസ്തവ ‐ ഇസ്ലാമിക ഭൂത ‐ വർത്തമാനകാല ചലനങ്ങൾ അടക്കം ഉൾക്കൊള്ളുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
"മതാധിഷ്ഠിത വർഗീയരാഷ്ട്രീയം വിളമ്പുന്നതിൽ മുസ്ലിംലീഗും കോൺഗ്രസിന്റെ കേരളഘടകവും സംഘപരിവാറുമായി മത്സരത്തിലാണ്. നവോത്ഥാനചരിത്രത്തിലെ അഹിന്ദുക്കളുടെ പങ്കാളിത്തം വനിതാമതിൽ സ്രഷ്ടാക്കൾ വിസ്മരിക്കുന്നുവെന്ന് യുഡിഎഫ് പ്രചരിപ്പിക്കുന്നു. നവോത്ഥാനത്തിലെ ഹിന്ദുപരിഷ്കരണത്തെ ആസ്പദമാക്കിയാണ് വനിതാമതിലെന്നാണ് യുഡിഎഫ് അഭിപ്രായം. ഇത് തികച്ചും അവാസ്തവമാണ്. ''-ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
ശ്രീനാരായണഗുരു, അയ്യൻകാളി, ചട്ടമ്പിസ്വാമി, വൈകുണ്ഠസ്വാമി തുടങ്ങിയ നവോത്ഥാന നായകർ കേരളത്തിന്റെ പൊതുസ്വത്താണ്. അവരെ ജാതിയുടെയോ മതത്തിന്റെയോ കള്ളിയിൽ അടയ്ക്കാൻനോക്കുന്നത് പിന്തിരിപ്പൻ നടപടിയാണ്. അതിനപ്പുറം അത് ചരിത്രനിഷേധമാണ്. ശ്രീനാരായണഗുരുവിന്റെ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വനിതാമതിലിൽ പങ്കെടുക്കുക എന്ന ആഹ്വാനം മുഴങ്ങുന്നുണ്ട്. ഇത് കേട്ടിട്ട് വനിതാമതിൽ "ഹിന്ദു പരിഷ്കരണ'മാണെന്ന് മുദ്രകുത്തുന്നത് കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ ഇകഴ്ത്തുന്നതും തരംതാഴ്ത്തുന്നതുമാണ്.
.jpg)
നവോത്ഥാന വീണ്ടെടുപ്പിനുള്ള വനിതാമതിൽ ക്രൈസ്തവ ‐ ഇസ്ലാമിക ഭൂത ‐ വർത്തമാനകാല ചലനങ്ങൾ അടക്കം ഉൾക്കൊള്ളുന്നതാണ്. കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും ശക്തിപ്പെട്ടതാണ് നവോത്ഥാനം. എന്നാൽ, യൂറോപ്പിന്റെ ചരിത്രത്തിൽ 14, 15 നൂറ്റാണ്ടുകളിൽ ആരംഭിച്ച് 18–ാം നൂറ്റാണ്ടിൽ പ്രബലമായ പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ നവോത്ഥാനമൂല്യങ്ങൾ കേരളത്തിലെത്തിച്ചതിൽ ബ്രിട്ടീഷുകാർക്കും ക്രിസ്ത്യൻ മിഷണറിമാർക്കും വലിയ പങ്കുണ്ട്. കേരളീയജീവിതത്തിന്റെ എല്ലാ വശങ്ങളിലും ന്യൂനപക്ഷങ്ങൾ നൽകിയ സംഭാവനയെ, ഭൂരിപക്ഷവിഭാഗത്തിൽനിന്നുണ്ടായ സംഭാവനയെപ്പോലെതന്നെ ഇടതുപക്ഷം അംഗീകരിക്കുന്നു. ഇതിലൂന്നിനിന്നാണ് വനിതാമതിൽ സംഘടിപ്പിക്കുന്നത്- കോടിയേരി പറയുന്നു.
from Kerala || Deshabhimani Online News http://bit.ly/2BHUWcw
via IFTTT
.jpg)
No comments:
Post a Comment