രാമന്‍ നായര്‍ക്കുപിന്നാലെ കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസും ബിജെപിയിലേക്കെന്ന് സൂചന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

രാമന്‍ നായര്‍ക്കുപിന്നാലെ കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസും ബിജെപിയിലേക്കെന്ന് സൂചന

തിരുവനന്തപുരം > എഐസിസി അംഗമായിരുന്ന ജി രാമന്‍നായര്‍ക്കും മുന്‍ വനിത കമ്മീഷന്‍ അംഗം പ്രമീളാദേവിക്കും പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കെന്ന് സൂചന. കെടിഡിസി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ്  നേതാവുമായ വിജയന്‍ തോമസാണ് ബിജെപിയില്‍ ചേരുന്നുവെന്ന തരത്തില്‍ വാര്‍ത്ത പുറത്തുവരുന്നത്.

കോവളത്ത് നിന്നുള്ള കെപിസിസി അംഗമായ വിജയന്‍ തോമസ് ഡല്‍ഹിയിലെത്തിയാണ് ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.എന്നാല്‍ ആര്‍ക്കും ഇതുവരെ ഒരു ഉറപ്പ് നല്‍കിയിട്ടില്ലെന്ന്  വിജയന്‍ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച നടത്തിയതിനു പിന്നാലെ അനുനയിപ്പിക്കാന്‍  കോണ്‍ഗ്രസ് നേതൃത്വവും ശ്രമം തുടങ്ങി. 

സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ ദേശീയ നിര്‍വാഹസമിതിയംഗം, മിസോറാമിന്റ ചുമതല എന്നിവ വിജയന്‍ തോമസിന് ബിജെപി വാഗ്ദാനം ചെയ്‌തെന്നാണ് സൂചന.2011 നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ നേതൃത്വവുമായി ഉടക്കിലാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കുകയായിരുന്നു

 



from Kerala || Deshabhimani ​Online ​News https://ift.tt/2AOSGjj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages