കണ്ണൂര്‍ വിമാനത്താവളം എങ്ങനെ യാഥാര്‍ഥ്യമായി?...ചരിത്രം പറയും ഈ വാര്‍ത്തകള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

കണ്ണൂര്‍ വിമാനത്താവളം എങ്ങനെ യാഥാര്‍ഥ്യമായി?...ചരിത്രം പറയും ഈ വാര്‍ത്തകള്‍

"എടോ പുയ്യാപ്ലേ ഇത് നിനക്ക് നടത്താനാകുമോ?"-മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഈ ചോദ്യമാണ് ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ മുഴങ്ങുന്നത്.'ഓക്കെ'യെന്നു പറഞ്ഞപ്പോള്‍ പിറ്റേദിവസം മന്ത്രി പിണറായി വിജയനെ ഡല്‍ഹിയിലേക്കു വിട്ടു. പിന്നീട് ഓരോ ആഴ്ചയും വിമാനത്താവള കാര്യം അന്വേഷിയ്ക്കാന്‍ പിണറായിയുടെ വിളി വരും. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുമ്പോള്‍ ആദ്യം സ്മരിയ്ക്കേണ്ട നാമം നായനാരുടെതാണ്''-കണ്ണൂര്‍ വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ മുന്‍ കേന്ദ്ര വ്യോമയാനമന്ത്രി സി എം ഇബ്രാഹിം പറഞ്ഞ ഈ വാക്കുകളില്‍ വടക്കന്‍ കേരളത്തിലെ രണ്ടാം വിമാനത്താവളത്തിന്റെ പിറവിരഹസ്യമുണ്ട്.

ഭരണം ഒഴിയും മുമ്പ് ഇല്ലാത്ത റണ്‍വേയില്‍ കളിവിമാനം ഇറക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാജ ഉദ്ഘാടനം നിര്‍വഹിച്ചതോടെ കണ്ണൂര്‍ വിമാനത്താവളം യുഡിഎഫ് കൊണ്ടുവന്നതാണെന്ന കള്ള അവകാശവാദവുമായി പലരും ഇറങ്ങിയിരുന്നു. ഇപ്പോള്‍  വിമാനത്താവളം ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നുണകളുമായി യുഡിഎഫ് കേന്ദ്രങ്ങള്‍ വീണ്ടും നിരക്കുന്നു. അവര്‍ക്ക് മറുപടിയാകുകയാണ് ഈ പഴയ പത്രവാര്‍ത്തകള്‍.
 

 '96 ഡിസംബര്‍ 20ന് കോഴിക്കോട്ട് നടന്ന മലബാര്‍ മഹോത്സവത്തിലാണ് സി എം ഇബ്രാഹിം കണ്ണൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച വാര്‍ത്ത.(1996 ഡിസംബര്‍ 22)
1979 മുതല്‍ വിമാനത്താവളത്തിനായി ആക്ഷന്‍ കമ്മിറ്റി ഉണ്ടായിരുന്നു . എന്നാല്‍ ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. 1996ല്‍ കേന്ദ്രത്തില്‍ ഇടതുപക്ഷ പിന്തുണയോടെ എച്ച് ഡി ദേവഗൌഡ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും. കേന്ദ്ര മന്ത്രിസഭയില്‍ വ്യോമയാന ചുമതല വഹിച്ചിരുന്ന സി എം ഇബ്രാഹിമിന് കണ്ണൂരുമായി അടുത്ത ബന്ധമുണ്ട്. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയാണ്  വിമാനത്താവളത്തിനുള്ള നീക്കം ശക്തമാക്കിയത്.

1996ലെ ഡിസംബര്‍ 20ന് കോഴിക്കോട്ട് നടന്ന മലബാര്‍ മഹോത്സവത്തിലാണ് കേന്ദ്ര വ്യോമയാനമന്ത്രി  സി എം ഇബ്രാഹിം കണ്ണൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുന്നത്.  ഇ കെ നായനാര്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ആവശ്യമായ ഭൂമി സൌജന്യമായി ലഭ്യമാക്കുമെന്ന് നായനാര്‍ സി എം ഇബ്രാഹിമിന് ഉറപ്പുനല്‍കി.


* മട്ടന്നൂരിനടുത്ത മൂര്‍ഖന്‍പറമ്പാണ് ഏറ്റവും അനുയോജ്യമെന്നു കണ്ടെത്തി. കുറഞ്ഞ കുടിയൊഴിപ്പിക്കല്‍, കിഴക്ക്–പടിഞ്ഞാറ് ദിശയില്‍ റണ്‍വേ സാധ്യത, മതിയായ നീളത്തില്‍ റണ്‍വേ നിര്‍മിക്കാനുള്ള സ്ഥലസൌകര്യം, അടിയില്‍ ഉറപ്പുള്ള പാറക്കെട്ട്, ഇരുഭാഗത്തും കുത്തനെയുള്ള താഴ്വര– അനുയോജ്യ ഘടകങ്ങള്‍ ഈ വിധത്തില്‍ ഒത്തിണങ്ങുന്നത് അപൂര്‍വമാണെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം.
പിണറായി ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ച വാര്‍ത്ത (1997 ജനുവരി 13)

* വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ചെയര്‍മാനും പേരാവൂര്‍ എംഎല്‍എ കെ ടി കുഞ്ഞഹമ്മദ് കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഈ കമ്മിറ്റിയാണ് പിന്നീട് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. 192 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.അതിനിടെ ഭരണമാറ്റം. വിമാനത്താവള പദ്ധതിയോട് തികച്ചും നിഷേധാത്മക നിലപാടാണ് എ കെ ആന്റണി സര്‍ക്കാര്‍ കൈക്കൊണ്ടത്. ലെയ്സണ്‍ ഓഫീസും അക്വിസിഷന്‍ തഹസില്‍ദാര്‍ ഓഫീസും നിര്‍ത്തലാക്കി. നായനാര്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്ന 192 ഏക്കര്‍ കല്ലുവെട്ടാന്‍ സ്വകാര്യവ്യക്തികള്‍ക്കു പാട്ടത്തിനു നല്‍കി.

* കണ്ണൂരില്‍ വിമാനത്താവളം ആവശ്യമില്ലെന്ന നിലപാടായിരുന്നു എ കെ ആന്റണിക്ക്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാന്‍ ചെന്ന മലബാറിലെ എംപിമാരുടെ സംഘത്തോട് 'കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ സി എം ഇബ്രാഹിം അമിതാവേശം കാട്ടിയെന്ന് പൊതുവെ ധാരണയുണ്ടെന്ന്' ആന്റണി വെട്ടിത്തുറന്നു പറഞ്ഞു. ആന്റണി–ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ ഭരിച്ചിരുന്ന 2001–2006 കാലയളവ് ശരിക്കും പാഴായി.

2006ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചെയര്‍മാനായി ആക്ഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

* നേരത്തെ ഏറ്റെടുത്ത 192 ഏക്കള്‍ ഉള്‍പ്പെടെ 1278.89 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. മൂന്നാംഘട്ടത്തില്‍ 785 ഏക്കര്‍കൂടി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചു. ഭൂമി ഏറ്റെടുക്കലിനായി ആവിഷ്കരിച്ച പുനരധിവാസ പാക്കേജ് രാജ്യത്തിനുതന്നെ മാതൃകയാണ്.
ശിലാസ്ഥാപന ദിവസത്തെ മാതൃഭൂമി വാര്‍ത്ത 2010 ഡിസംബര്‍ 18

* പാരിസ്ഥിതികാനുമതിയടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി 2010 ഡിസംബര്‍ 17ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനം നടത്തി.

* വീണ്ടും ഭരണമാറ്റം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. കണ്ണൂരില്‍നിന്നുള്ള കെ സി ജോസഫിനെ ഒഴിവാക്കി എറണാകളും ജില്ലക്കാരനായ കെ ബാബുവിന് ചുമതല. ശിലാസ്ഥാപനമുള്‍പ്പെടെ നടന്ന പദ്ധതിയായതിനാല്‍ പഴയതുപോലെ പിന്നോക്കം പോകാന്‍ കഴിഞ്ഞില്ല. പകരം മംഗളൂരു, കോയമ്പത്തൂര്‍ വിമാനത്താവളങ്ങള്‍ പോലെ പേരിനൊരു വിമാനത്താവളം മാത്രമായിരുന്നു ലക്ഷ്യം.

* 4000 മീറ്റര്‍ റണ്‍വേ വിഭാവനം ചെയ്തിടത്ത് റണ്‍വേ 3050 മീറ്ററായി വെട്ടിച്ചുരുക്കി. എല്‍ ആന്‍ഡ് ടി ലിമിറ്റഡിനാണ് നിര്‍മാണ കരാര്‍. ചെലവ് 1892 കോടി.

* ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് റണ്‍വേ ദൈര്‍ഘ്യം 3400 മീറ്ററാക്കി. അതില്‍ കൂടുതല്‍ ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീര്‍ത്തു പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബജറ്റിലൂടെ 4000 മീറ്ററാക്കുമെന്ന് പ്രഖ്യാപിച്ചു.

* 2015 ഡിസംബറില്‍ പരീക്ഷണപ്പറക്കലും 2016 മേയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉദ്ഘാടനവുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഒന്നും നടന്നില്ല. എന്നാല്‍ ഭരണത്തില്‍ നിന്ന് ഉറങ്ങും മുമ്പ് ഉദ്ഘാടനം നടത്തണം എന്നാ വാശിയില്‍ 2016 ഫെബ്രുവരി 29 നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിഹാസ്യമായ ഉദ്ഘാടനം നടത്തി. ഏത് ചെറിയ എയര്‍ സ്ട്രിപ്പിലും ഇറക്കാവുന്ന വ്യോമസേനയുടെ ഡോണിയര്‍ വിമാനം ഇറക്കിയായിരുന്നു ആ ഉദ്ഘാടനം.
ഇപ്പോള്‍ വിമാനത്താവളം പൂര്‍ണ്ണ സജ്ജമാക്കി ഡിസംബര്‍ ഒമ്പതിന് 'യഥാര്‍ത്ഥ' ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

വിമാനത്താവളത്തിനു പിന്നിലെ ഇ കെ നായനാരുടെ പങ്കിനെപ്പറ്റി സി എം ഇബ്രാഹിമിന്റെ പ്രസംഗം
 



from Kerala || Deshabhimani ​Online ​News https://ift.tt/2BQCpfp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages