മട്ടന്നൂർ
കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം നടത്തിയുള്ള പരിചയംവച്ചാണ‌് ഈ ആവശ്യമുന്നയിക്കുന്നത‌്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എസ‌്പിവി (സ‌്പെഷ്യൽ പർപ്പസ‌് വെഹിക്കിൾ) രൂപീകരിച്ച‌് വിമാനത്താവളം പ്രവർത്തിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂർ വിമാനത്താവളം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെയുള്ള രണ്ടാമത്തെ വിമാനത്താവളമാണ‌് കണ്ണൂർ. നെടുമ്പാശേരി വിമാനത്താവളം വർഷങ്ങളായി മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം വിമാനത്താവളം തിരുവിതാംകൂർ മഹാരാജാവിന്റെ അധീനതയിലാണ‌് ആരംഭിച്ചത‌്. പിന്നീടത‌് സംസ്ഥാന സർക്കാരിന്റെയും ഒടുവിൽ കേന്ദ്ര സർക്കാരിന്റെ സിവിൽ ഏവിയേഷൻ മന്ത്രാലത്തിന്റെയും കൈകകളിലായി. വികസനത്തിനായി സ്ഥലമെടുത്തു നൽകിയത‌് സംസ്ഥാന സർക്കാരാണ‌്.
ഏതെങ്കിലും ഘട്ടത്തിൽ ഇതിന്റെ ഉടമസ്ഥതയിൽ മാറ്റം വന്നാൽ സംസ്ഥാന സർക്കാരിന‌് പങ്കാളിത്തമുണ്ടാകണം എന്നൊരു വ്യവസ്ഥ അപ്പോൾത്തന്നെ മുന്നോട്ടുവച്ചിരുന്നു. ഇപ്പോൾ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചതുകൊണ്ടാണ‌് തുടർപ്രവർത്തനം നടത്താൻ സംസ്ഥാന സർക്കാരിനെ അനുവദിക്കണമെന്ന‌് ആവശ്യപ്പെടുന്നത‌്.
ഭാവിയിൽ കോഴിക്കോട‌് വിമാനത്താളം സ്വകാര്യവൽക്കരിച്ചാലും ഏറ്റെടുത്തു നടത്താൻ കേരളം തയ്യാറാണെന്ന‌് മുൻകൂട്ടിത്തന്നെ അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധ്യതാപഠനം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട‌് ലഭിച്ചുകഴിഞ്ഞ ശബരിമല വിമാനത്താവളത്തിന‌് അനുമതി നൽകണമെന്നും അദ്ദേഹം കേന്ദ്ര മന്ത്രിയോടഭ്യർഥിച്ചു. ശബരിമല സന്ദർശിക്കുന്ന പതിനായിരക്കണക്കിനു തീർഥാടകരുടെ സൗകര്യം കണക്കിലെടുത്താണ‌് എരുമേലിയിൽ വിമാനത്താവളം നിർമിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2En3QA6
via IFTTT
No comments:
Post a Comment