പാലക്കാട‌്
കേന്ദ്രസർക്കാർ ഫണ്ട‌് അനുവദിച്ചില്ലെങ്കിലും സംസ്ഥാനത്തെ അങ്കണവാടികൾക്ക‌് പ്രതിസന്ധി ഉണ്ടാകില്ലെന്ന‌് മന്ത്രി എ കെ ബാലൻ. അങ്കണവാടികളെ കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞബദ്ധമാണ‌്. അങ്കണവാടി വർക്കേഴ‌്സ‌് ആൻഡ‌് ഹെൽപ്പേഴ‌്സ‌് അസോസിയേഷൻ(സിഐടിയു) പത്താം സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം സുശീല ഗോപാലൻ നഗറിൽ(കോട്ടമൈതാനത്ത‌്) ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അങ്കണവാടി ജീവനക്കാർക്ക‌് പ്രഖ്യാപിച്ച ശമ്പളവർധന യുഡിഎഫ‌് സർക്കാർ ത്രിതല പഞ്ചായത്തുകളുടെ ഉത്തരവാദിത്തമാക്കിയതിനാൽ അത‌് നടപ്പായില്ല. എന്നാൽ എൽഡിഎഫ‌് സർക്കാർ അത‌് ഏറ്റെടുത്തു നടപ്പാക്കിയെന്നും -മന്ത്രി പറഞ്ഞു. ജനുവരി 8, 9 തീയതികളിൽ അഖിലേന്ത്യാതലത്തിൽ നടത്തുന്ന ദ്വിദിന പണിമുടക്കിലും ജനുവരി ഒന്നിനു നടക്കുന്ന വനിതാ മതിലിലും അങ്കണവാടി ജീവനക്കാർ ശക്തമായ സാന്നിധ്യം അറിയിക്കണം.
from Kerala || Deshabhimani Online News https://ift.tt/2SIWOc3
via IFTTT
No comments:
Post a Comment