കേരളത്തെ ഭിന്നിപ്പിക്കാനുള്ള രാ‌ഷ‌്ട്രീയനീക്കം അനുവദിക്കരുത‌്: മറിയം ധാവ‌്‌ലെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

കേരളത്തെ ഭിന്നിപ്പിക്കാനുള്ള രാ‌ഷ‌്ട്രീയനീക്കം അനുവദിക്കരുത‌്: മറിയം ധാവ‌്‌ലെ


പാലക്കാട‌്
വിശ്വാസത്തിന്റെയും ആചാരത്തിന്റെയുംപേരിൽ കേരളജനതയെ ഭിന്നിപ്പിച്ച‌് രാഷ‌്ട്രീയ മുതലെടുപ്പ‌് നടത്താനുള്ള ആർഎസ‌്എസ‌് –- ബിജെപി നീക്കം അനുവദിക്കരുതെന്ന‌് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി മറിയം ധാവ‌്‌ലെ. നവോത്ഥാന പൈതൃകമുള്ള നാട്ടിൽനിന്ന‌് ഒരു സ‌്ത്രീപോലും ആർഎസ‌്എസ്സിന്റെ കെണിയിൽപെടരുതെന്ന‌ും അവർ പറഞ്ഞു. കേരള കർഷക സംഘം വനിതാ കർഷക കൂട്ടായ‌്മയിൽ, ‘നവോത്ഥാന വെളിച്ചം തല്ലിക്കെടുത്തരുത‌്’  എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

സ‌്ത്രീകളെ അടിച്ചമർത്തിയിരുന്ന ഇരുണ്ട കാലത്തിലേക്ക‌് തിരികെകൊണ്ടുപോകാനാണ‌് സംഘപരിവാർ ലക്ഷ്യമിടുന്നത‌്. സർക്കാരിനെ ദുർബലപ്പെടുത്തി സംസ്ഥാനത്തിന്റെ പുരോഗമന–-മതനിരപേക്ഷ മനസ്സിനെ കീഴ്പ്പെടുത്താനാണ‌് ഇവർ ആഗ്രഹിക്കുന്നതെന്ന‌് തിരിച്ചറിയണം.

വിദ്യാഭ്യാസരംഗത്തെ ഇടപെടലിലൂടെ ചെറിയ പ്രായത്തിൽത്തന്നെ വിദ്യാർഥികൾക്കിടയിൽ വെറുപ്പിന്റെ രാഷ‌്ട്രീയം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. മഹാരാഷ‌്ട്രയിലെ സ‌്കൂൾ പാഠപുസ‌്തകങ്ങളിൽ ഹിറ്റ‌്‌ലറെ വാഴ‌്ത്തുകയും സതിയെ മഹത്വവൽക്കരിക്കുകയും ചെയ്യുന്നു. സ‌്ത്രീ അടുക്കളയ‌്ക്കുള്ളിൽ ഒതുങ്ങിക്കഴിയണമെന്ന മനുസ‌്മൃതി നീതിയെ തിരിച്ചു കൊണ്ടുവരാനാണ‌് ശ്രമം. പ്രളയകാലത്ത‌് ലോകത്തിനു മാതൃകയായ ഐക്യമാണ‌് കേരളത്തിൽ കണ്ടത‌്. ആ ഐക്യത്തെയാണ‌് അവർ ഭയക്കുന്നതും. ഇന്ന‌് ശബരിമലയിൽ പോകരുതെന്ന‌് പറയുന്നവർ നാളെ വീട്ടിൽനിന്ന‌് ഇറങ്ങരുതെന്ന‌് പറയും. ശോഭന പ്രസാദ‌് അധ്യക്ഷയായി.സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ വി  രാമകൃഷ‌്ണൻ, സുമാവലി മോഹൻദാസ‌്, സോമകുമാരി, ജോസ‌് മാത്യുസ‌്, എം നാരായണൻ, എസ‌് അബ‌്ദുൾ റഹ‌്മാൻ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി പി കെ സുധാകരൻ സ്വാഗതം പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2EdXMsq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages