തിരുവനന്തപുരം
ഊർജതന്ത്രജ്ഞനായി ഇന്ത്യയിലേക്ക് നൊബേൽ കൊണ്ടുവരാനായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹമെന്ന് ഓസ്കര്‍ ജേതാവ് റസൂൽ പൂക്കൂട്ടി. രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒരു ഊർജതന്ത്രജ്ഞൻ ആകണമെന്നും സൂപ്പർകണ്ടക്ടിവിറ്റിയിൽ ഗവേഷണം നടത്തി നൊബേൽ നേടണമെന്നായിരുന്നു ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ശബ്ദങ്ങൾ നിരീക്ഷിക്കാനുള്ള കഴിവാണ് ഒരാളെ മികച്ച ശബ്ദമിശ്രകനാക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യ സിനിമയിലെ ശബ്ദമിശ്രണത്തെ ലളിതമാക്കി. രണ്ടായിരത്തോളം ശബ്ദങ്ങളെ എഡിറ്റിങ് സ്‌ക്രീനിൽ കണ്ടാണ് ഇപ്പോൾ ശബ്ദമിശ്രണം നടത്തുന്നത്. അതുകൊണ്ടാണ് വളരെ സൂക്ഷ്മമായ ശബ്ദങ്ങളെ പോലും കൃത്യതയോടെ തിയറ്ററുകളിൽ എത്തിക്കാൻ കഴിയുന്നത‌്. സിനിമയുടെ ദൃശ്യാവിഷ്കാരത്തിൽമാത്രം കേന്ദ്രീകരിച്ചിട്ടുള്ളവർ ശബ്ദത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല. ചിത്രീകരണം കഴിഞ്ഞാൽ സിനിമ പൂർത്തിയായി എന്നാണ് പലരുടെയും ധാരണയെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ കെ പി കുമാരൻ, സഞ്ജു സുരേന്ദ്രൻ എന്നിവരും ഓപ്പൺഫോറത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2Enwu40
via IFTTT
No comments:
Post a Comment