പാലക്കാട‌്
അങ്കണവാടി ജീവനക്കാരുടെ പ്രശ‌്നങ്ങൾക്ക‌് ശാശ്വത പരിഹാരം കാണുന്നതിനുള്ള പോരാട്ടങ്ങൾക്ക് രൂപം നൽകി അങ്കണവാടി വർക്കേഴ‌്സ‌് ആൻഡ‌് ഹെൽപ്പേഴ‌്സ‌് അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം സമാപിച്ചു. മൂന്നു ദിവസമായി നടന്ന സമ്മേളനം ആയിരക്കണക്കിന‌് ജീവനക്കാർ പങ്കെടുത്ത പടുകൂറ്റൻ പ്രകടനത്തോടെയാണ‌് സമാപിച്ചത‌്. ജില്ലയിലെ വിവിധ സെക്ടറുകളിൽനിന്ന‌് വർക്കർമാരും ഹെൽപ്പർമാരും പങ്കെടുത്ത പ്രകടനം ഞായറാഴ‌്ച വൈകിട്ട‌് വിക്ടോറിയ കോളേജ‌് പരിസരത്തുനിന്ന‌് ആരംഭിച്ചു. വാദ്യഘോഷങ്ങൾ അകമ്പടിയേകിയ പ്രകടനം നഗരത്തെ ചുവപ്പിച്ചു.
അങ്കണവാടികളെ സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ശക്തമായ വികാരമാണ‌് പ്രകടനത്തിൽ മുഴങ്ങിയത‌്. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള വനിതാ മതിലിൽ ഭാഗമാകുക തുടങ്ങിയ മുദ്രാവാക്യങ്ങളും ജീവനക്കാർ ഉയർത്തി. സുശീലാ ഗോപാലൻ നഗറിൽ (കോട്ടമൈതാനം) നടന്ന പൊതുസമ്മേളനം മന്ത്രി എ കെ ബാലൻ ഉദ‌്ഘാടനം ചെയ‌്തു. സംസ്ഥാന പ്രസിഡന്റ‌് മേരി ജോബ‌് അധ്യക്ഷയായി. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ‌് അങ്കണവാടി വർക്കേഴ‌്സ‌് ആൻഡ‌് ഹെൽപ്പേഴ‌്സ‌് അഖിലേന്ത്യാ ജനറൽ സെക്രട്ടറി എ ആർ സിന്ധു, എഡബ്ല്യുഎച്ച‌്എ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ പ്രസന്നകുമാരി, ട്രഷറർ ടി വി സൂസൻ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ, സ്വാഗതസംഘം ചെയർമാൻ എം ബി രാജേഷ‌് എംപി, ജനറൽ കൺവീനർ വി സരള, സാറ ഉമ്മ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി മേരി, വി സി കാർത്യായനി, സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, ടി കെ നൗഷാദ‌് എന്നിവർ സംസാരിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ പ്രഭാകരൻ സ്വാഗതം പറഞ്ഞു.
സംസ്ഥാന സ്കൂൾകായികമേളയിൽ ഹൈജമ്പിൽ റെക്കോഡ‌് നേടിയ നെന്മാറ പ്രോജക‌്ടിലെ അങ്കണവാടി ഹെൽപ്പർ രമയുടെ മകൾ എം ജിഷ‌്ണയെ ഉപഹാരം നൽകി ആദരിച്ചു. പ്രകടനത്തിൽ കൂടുതൽ ജീവനക്കാരെ പങ്കെടുപ്പിച്ച ആലത്തൂർ, മലമ്പുഴ പ്രോജക‌്ടുകൾക്ക് ഉപഹാരം നൽകി. സമ്മേളനത്തിന്റെ ലോഗോ തയ്യാറാക്കിയ അജിതിനെയും ആദരിച്ചു.
വെള്ളിയാഴ‌്ച സെമിനാറോടെയാണ‌് മൂന്ന‌് ദിവസം നീണ്ട സമ്മേളനത്തിന‌് തുടക്കമായത‌്. ഞായറാഴ‌്ച തുടർന്ന പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി വി സി കാർത്യായനി, ഓൾ ഇന്ത്യാ ഫെഡറേഷൻ ഓഫ‌് അങ്കൺവാടി വർക്കേഴ‌്സ‌് ആന്റ‌് ഹെൽപ്പേഴ‌്സ‌് ജനറൽ സെക്രട്ടറി ആർ സിന്ധു എന്നിവർ മറുപടി പറഞ്ഞു.യാത്രയയപ്പ‌് സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരൻ ഉദ‌്ഘാടനം ചെയ‌്തു.
from Kerala || Deshabhimani Online News https://ift.tt/2SBNPZR
via IFTTT
No comments:
Post a Comment