തിരുവനന്തപുരം
വനിതാമതിലിന്റെ സന്ദേശവുമായി ‘ഞങ്ങൾ അശുദ്ധരല്ല’ സന്ദേശഗാനത്തിന്റെ ഓഡിയോ സിഡി പുറത്തിറങ്ങി. ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന‌് നൽകി ആരോഗ്യ മന്ത്രി കെ കെ ശൈലജ സിഡി പ്രകാശനം ചെയ‌്തു.
മൂല്യങ്ങൾക്കുവേണ്ടി, സ‌്ത്രീകൾ കൈകോർത്ത‌്, ഒറ്റമനസ്സോടെ പണിയുന്ന വനിതാ മതിൽ വൻ വിജയമാകുമെന്ന‌് ചടങ്ങിൽ അധ്യക്ഷനായ സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സ‌്ത്രീകൾ മുന്നിൽ നിന്ന‌് സംഘടിപ്പിക്കുന്ന മതിൽ ചൈനീസ‌് വൻമതിൽ പോലെ ചരിത്രത്തിന്റെ ഭാഗമാകും. വനിതാമതിലോടെ സ‌്ത്രീകളുടെ പ്രശ‌്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന‌് കരുതരുത‌്. ഇത‌് തുടക്കം മാത്രമാണ‌്. പലകാര്യങ്ങളിലും മുന്നിൽ നിൽക്കുന്ന കേരളം സ‌്ത്രീകളെ സംബന്ധിച്ച പല സാമൂഹിക സൂചകങ്ങളിലും പിന്നിലാണ‌്. സംസ്ഥാനത്ത‌് ആകെ തൊഴിലെടുക്കുന്നവരുടെ 13 ശതമാനം മാത്രമേ സ‌്ത്രീകളുളളൂ. ഇങ്ങനെ പലകാര്യങ്ങളിലും പിന്നിലായ സ‌്ത്രീകളെ മുന്നിലേക്കു കൊണ്ടുവരുന്ന ശ്രമത്തിന്റെ ഭാഗമായിക്കൂടിയാണ‌് മതിൽ സംഘടിപ്പിക്കുന്നതെന്ന‌് ബേബി പറഞ്ഞു. പി കെ മേദിനി, പുഷ‌്പലത എന്നിവരും സംസാരിച്ചു.
‘വസന്തത്തിന്റെ കനൽവഴികളിൽ’ എന്ന ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ‌് സന്ദേശഗാനം തയ്യാറാക്കിയത‌്. അനിൽ വി നാഗേന്ദ്രന്റെ വരികൾക്ക‌് ഈണം നൽകി ആലപിച്ചത‌് വിപ്ലവ ഗായിക പി കെ മേദിനി. ശുഭ, സരിത രാജീവ‌്, അനു അലക‌്സ‌്, മായ ലക്ഷ‌്മി എന്നിവരും പാടിയിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2BzdMCt
via IFTTT
No comments:
Post a Comment