ആലപ്പുഴ
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ശ്രമമാണ‌് നടക്കുന്നതെന്നും ഇതിനെതിരെയുള്ള പ്രതിരോധക്കോട്ടയാകും വനിതാ മതിലെന്നും എസ‌്എൻ ട്രസ‌്റ്റ‌് ഡയറക‌്ടർ ബോർഡംഗം പ്രീതി നടേശൻ പറഞ്ഞു. നവോത്ഥാനം സംരക്ഷിക്കാൻ തീർക്കുന്ന വനിതാ മതിലിനെ ജാതിമതിലെന്ന‌് ആക്ഷേപിക്കുന്നതിൽ സങ്കടമുണ്ട‌്.
വിദ്യാഭ്യാസം നേടിയിട്ടും ഡോക്ടർ പൽപ്പുവിന‌് ജോലി കൊടുക്കാതെ അപമാനിച്ചുവിട്ട നാടാണിത‌്. ഇതിന്റെയൊക്കെ പരിണിത ഫലമായാണ‌് ശ്രീനാരായണഗുരുവിന്റെ അനുഗൃഹാശിസുകളോടെ എസ‌്എൻഡിപി യോഗം സ്ഥാപിച്ചത‌്. ഗുരു അരുവിക്കരയിൽ ശിവനെ പ്രതിഷ്ഠിച്ചു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേനെ വാഴുന്ന മാതൃകാസ്ഥാനമാണിത‌് എന്ന സന്ദേശം നൽകി. ഇത്തരം പാരമ്പര്യമുള്ള എസ‌്എൻഡിപിക്ക‌് നവേത്ഥാന സന്ദേശമുയർത്തുന്ന വനിതാമതിലിനോട‌് പുറംതിരിഞ്ഞു നിൽക്കാനാകില്ല.
ശബരിമല അയ്യപ്പനെ പൂജിക്കാൻ തന്ത്രം പഠിച്ച എല്ലാവർക്കും അവകാശം നൽകണം. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിൽ അബ്രാഹ്മണ തന്ത്രിമാരെ നിയമിച്ച എൽഡിഎഫ‌് സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും അവർ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2QJf9ZZ
via IFTTT
No comments:
Post a Comment